കൊൽക്കത്ത: ക്രൂരവും ലജ്ജാകരവുമായ സംഭവത്തെ അപലപിക്കാൻ വാക്കുകളില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഉത്തര്‍ പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി ദലിത് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അവർ.
അപലപിക്കാൻ വാക്കുകളില്ല: ഹത്രാസ് കൂട്ടബലാത്സംഗത്തെക്കുറിച്ച് മമത ബാനർജി - ഹത്രാസില്‍ കൂട്ടബലാത്സംഗം
ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും നഷ്ടപരിഹാരമായി നൽകുമെന്നും കുടുംബത്തിലെ അംഗത്തിന് സർക്കാർ ജോലി നൽകുമെന്നും ഉത്തർപ്രദേശ് സർക്കാർ ബുധനാഴ്ച പ്രഖ്യാപിച്ചു.
ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും നഷ്ടപരിഹാരമായി നൽകുമെന്നും കുടുംബത്തിലെ അംഗത്തിന് സർക്കാർ ജോലി നൽകുമെന്നും ഉത്തർപ്രദേശ് സർക്കാർ ബുധനാഴ്ച പ്രഖ്യാപിച്ചു. കേസ് അന്വേഷിക്കാൻ സർക്കാർ മൂന്നംഗ എസ്‌ഐടി രൂപീകരിച്ച് സംഭവം ഫാസ്റ്റ് ട്രാക്ക് കോടതിയിൽ പരിഗണിക്കുമെന്നും അറിയിച്ചു.
രണ്ടാഴ്ച മുമ്പാണ് ഹാത്രാസിൽ 19 കാരി കൂട്ടബലാത്സംഗത്തിനിരയായത്. തുടർന്ന് ചൊവ്വാഴ്ച സഫ്ദർജംഗ് ആശുപത്രിയിൽ വച്ച് യുവതി മരിച്ചു. ബുധനാഴ്ച പുലർച്ചെയാണ് പെൺകുട്ടിയുടെ മൃതദേഹം സംസ്കരിച്ചത്.