ന്യൂഡല്‍ഹി: ജെഎൻയു ക്യാമ്പസിൽ അക്രമം നടത്തിയെന്നാരോപിച്ച് വിദ്യാർഥി യൂണിയൻ പ്രസിഡന്‍റ് ഐഷി ഘോഷടക്കമുള്ളവരെ പ്രതിപ്പട്ടികയില്‍ ചേര്‍ത്ത ഡല്‍ഹി പൊലീസിനെതിരെ ഐഷി ഘോഷ്. ആക്രമിക്കപ്പെട്ടതിന്‍റെ തെളിവുകൾ തന്‍റെ പക്കലുണ്ടെന്നും ഡല്‍ഹി പൊലീസിനെ ഭയമില്ലെന്നും ഐഷി ഘോഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഞങ്ങൾ തെറ്റ് ചെയ്‌തിട്ടില്ല. നിയമത്തിനൊപ്പം നില്‍ക്കും. സമാധാനപരമായും ജനാധിപത്യപരമായും മുന്നോട്ടുപോകുമെന്നും ഐഷി ഘോഷ് കൂട്ടിച്ചേര്‍ത്തു.
ആക്രമിക്കപ്പെട്ടതിന് തെളിവുകളുണ്ട്; പൊലീസിനെ ഭയമില്ലെന്നും ഐഷി ഘോഷ് - ജെഎൻയു ക്യാമ്പസ്
ഡല്‍ഹി പൊലീസിന്‍റെ ആരോപണങ്ങൾ നിഷേധിച്ച് ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്‍റ് ഐഷി ഘോഷ്
ആക്രമിക്കപ്പെട്ടതിന്‍റെ തെളിവുകൾ എന്‍റെ പക്കലുണ്ട്; പൊലീസിനെ ഭയമില്ലെന്നും ഐഷി ഘോഷ്
ജെഎന്‍യുവില്‍ ജനുവരി അഞ്ചിന് നടന്ന ആക്രമണത്തില്‍ പ്രതിപ്പട്ടികയിലുള്ള ഒമ്പത് പേരുടെ ചിത്രങ്ങളാണ് ഡല്‍ഹി പൊലീസ് പുറത്തുവിട്ടത്. സർവകലാശാലയിലെ പെരിയാർ ഹോസ്റ്റലിലെ പ്രത്യേക മുറികൾ ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായതെന്നാണ് ക്രൈംബ്രാഞ്ച് ഡിസിപി ജോയ് ടിർകി പറഞ്ഞത്.