ശ്രീനഗര്‍:കശ്മീരിന് പുറത്ത് ജയിലില്‍ കഴിയുന്ന തടവുകാരെ സംസ്ഥാനത്ത് എത്തിക്കണമെന്ന് ആവശ്യവുമായി മുതിര്‍ന്ന എന്‍.സി പ്രസിഡന്‍റ് ഫറൂഖ് അബ്ദുല്ല. ഇക്കാര്യം കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടാന്‍ തനിക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും പിന്‍തുണ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മാനുഷിക പരിഗണനയുടെ പേരിലാണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കശ്മീരി തടവുകാരെ സംസ്ഥാനത്ത് എത്തിക്കണം: ഫറൂഖ് അബ്ദുല്ല - കശ്മീരിന് പുറത്തെ കശ്മീരി തടവുകാര്‍
രാഷ്ട്രീയ പ്രവര്‍ത്തകരെ ഭിന്നിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഇതിന് മുന്‍പ് രാഷ്ട്രീയ നേതാക്കള്‍ ഒരുമിച്ച് നില്‍ക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
![കശ്മീരി തടവുകാരെ സംസ്ഥാനത്ത് എത്തിക്കണം: ഫറൂഖ് അബ്ദുല്ല Farooq Abdullah Farooq Abdullah detention article 370 PSA കശ്മീരിലെ തടവുകാര്‍ ഫറൂഖ് അബ്ദുല്ല കശ്മീരിന് പുറത്തെ കശ്മീരി തടവുകാര്‍ എന്‍.ഡി.എ സര്‍ക്കാര്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6417567-932-6417567-1584269928305.jpg)
കശ്മീരിന് പുറത്തെ കശ്മീരി തടവുകാരെ സംസ്ഥാനത്ത് എത്തിക്കണം: ഫറൂഖ് അബ്ദുല്ല
രാഷ്ട്രീയ പ്രവര്‍ത്തകരെ ഭിന്നിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഇതിന് മുന്‍പ് രാഷ്ട്രീയ നേതാക്കള്‍ ഒരുമിച്ച് നില്‍ക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കശ്മീരിന് പുറത്ത് തടവില്‍ പാര്‍പ്പിച്ചിരിക്കുന്നവരെ ഉടന്‍ വിട്ടയക്കണം. അവശേഷിക്കുന്നവരെ കശ്മീരിലെ ജയിലിലേക്ക് മാറ്റണം. ഇക്കാര്യം ഇന്ത്യന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുമ്പോള്‍ എല്ലാവരും തന്‍റെ കൂടെ നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.