ഹത്രാസ് പെണ്‍കുട്ടിയുടെ പിതാവിന് ദേഹാസ്വാസ്ഥ്യം - ഹാത്രസ് പെണ്‍കുട്ടി
പ്രത്യേക അന്വേഷണം സംഘം വീട്ടുകാരുടെ മൊഴി രേഖപ്പെടുത്താൻ എത്തിയപ്പോഴാണ് സംഭവം.
ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. പെണ്‍കുട്ടിയുടെ മരണം അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട പ്രത്യേക അന്വേഷണം സംഘം വീട്ടുകാരുടെ മൊഴി രേഖപ്പെടുത്താൻ എത്തിയപ്പോഴാണ് സംഭവം. ഉടൻ തന്നെ ഉദ്യോഗസ്ഥര്‍ ഡോക്‌ടറെ വീട്ടിലെത്തിച്ച് അദ്ദേഹത്തെ പരിശോധിച്ചു. രക്തസമ്മര്‍ദത്തിലുണ്ടായ ഏറ്റക്കുറച്ചിലാണ് ക്ഷീണത്തിന് കാരണമെന്നാണ് ഡോക്‌ടര്‍ പറഞ്ഞത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡോക്‌ടര്‍ അറിയിച്ചു.