കേരളം

kerala

ETV Bharat / bharat

ഹത്രാസ് പീഡനത്തിൽ ബലാത്സംഗം നടന്നിട്ടില്ലെന്ന് പൊലീസ് - ഹാത്രാസ് ബലാത്സംഗം പോസ്റ്റ്‌മോർട്ടം

ഹത്രാസ് എസ്‌പി വിക്രാന്താണ് വിവരം പുറത്തുവിട്ടത്.

Hathras victim not raped  Hathras Gang Rape Case  Hathras Victim postmortem
Hathras

By

Published : Oct 1, 2020, 2:15 PM IST

ലക്‌നൗ:ഹത്രാസ് ബലാത്സംഗക്കേസിൽ നിർണായക വിശദീകരണവുമായി അന്വേഷണ സംഘം. യുവതി ബലാത്സംഗത്തിന് വിധേയമായതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പരാമർശിക്കുന്നില്ലെന്ന് ഹത്രാസ് എസ്‌പി വിക്രാന്ത് വീർ അറിയിച്ചു. ഫോറൻസിക് പരിശോധനയുടെ ഫലത്തിനായി കാത്തിരിക്കുകയാണെന്നും അന്വേഷണ സംഘം പറഞ്ഞു.

ഹാത്രാസ് പീഡനത്തിൽ ബലാത്സംഗം നടന്നിട്ടില്ലെന്ന് പൊലീസ്

ഹത്രാസ് കൂട്ടബലാത്സംഗ സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസമാണ് മൂന്ന് അംഗ എസ്ഐടിയെ രൂപീകരിച്ചത്. സെപ്‌റ്റംബർ 14നായിരുന്നു കേസിനാസ്‌പദമായ സംഭവം. നാല് പേർ ചേർന്ന് കൂട്ട ബലാത്സംഗം ചെയ്‌തുവെന്നാണ് കേസ്. സഫ്‌ദർജംഗ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ പീഡനത്തിന് വിധേയമായ പെൺകുട്ടി മരിച്ചിരുന്നു.

ABOUT THE AUTHOR

...view details