ലഖ്‌നൗ: ഉത്തർപ്രദേശിൽ ജാതി സംഘർഷം വളര്‍ത്താന്‍ വിദേശ ഏജൻസികൾ 100 കോടി നിക്ഷേപിച്ചതായി എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറ്റ് (ഇഡി). 100 കോടി രൂപയിൽ 50 കോടി രൂപ മൗറീഷ്യസാണ് സ്പോൺസർ ചെയ്തത്. പ്രതിഷേധത്തിന് തുടക്കമിടാൻ വിദേശ കമ്പനികളിൽ നിന്ന് സംശയാസ്പദമായ ഫണ്ട് ലഭിച്ചേക്കാവുന്ന 'ജസ്റ്റിസ് ഫോർ ഹത്രാസ് വിക്ടിം' എന്ന വെബ്‌സൈറ്റിനെ കുറിച്ച് ഇഡി ഇതിനകം അന്വേഷണം ആരംഭിച്ചു.
ഹത്രാസ് സംഭവം; വിദേശത്ത് നിന്ന് 100 കോടി ഫണ്ട് വന്നതായി ഇഡി
100 കോടി രൂപയിൽ 50 കോടി രൂപ മൗറീഷ്യസാണ് സ്പോൺസർ ചെയ്തത്
സംസ്ഥാന സർക്കാരിന്‍റെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കാനും സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ ജാതീയ അതിക്രമങ്ങൾ വളർത്താനും വിദേശ രാജ്യങ്ങളിലെ ഗ്രൂപ്പുകളും വ്യക്തികളും നടത്തിയ അന്താരാഷ്ട്ര ഗൂഡാലോചനയെക്കുറിച്ച് അന്വേഷിക്കാൻ യോഗി ആദിത്യനാഥ് സർക്കാർ ഉത്തരവിട്ടിരുന്നു. ഉത്തർപ്രദേശിലെ ഹാത്രാസിൽ ദലിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന്‍റെ പശ്ചാത്തലത്തിൽ ജാതി അടിസ്ഥാനമാക്കിയുള്ള പ്രതിഷേധത്തിന് ശ്രമിച്ചോയെന്നും ഇതിന് സംശയാസ്പദമായ ഫണ്ട് ഉപയോഗിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കാൻ ഇഡി ഉടൻ തന്നെ കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്യുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
Http://carrd.co എന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ സൃഷ്ടിച്ച വെബ്‌സൈറ്റിനെതിരെയുള്ള ആരോപപണങ്ങളുമായി ബന്ധപ്പെട്ട് ഹത്രാസ് പൊലീസ് തയ്യാറാക്കിയ എഫ്‌ഐആർ കേന്ദ്ര അന്വേഷണ ഏജൻസി പരിശോധിക്കുന്നുണ്ടെന്ന് ഇഡി ജോയിന്‍റ് ഡയറക്ടർ രാജേശ്വർ സിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബന്ധപ്പെട്ടവരെ പിഎംഎൽഎ പ്രകാരം അറസ്റ്റ് ചെയ്ത് പ്രോസിക്യൂട്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 153 എ പ്രകാരമാണ് ഹത്രാസ് പൊലീസ് എഫ്ഐആർ ഫയൽ ചെയ്തിരിക്കുന്നത്.