ലക്‌നൗ: ഹത്രാസില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകുന്നതിനിടെ രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും തടഞ്ഞ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ഉത്തര്‍പ്രദേശ് പൊലീസ്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും, വനിതാ ഉദ്യോഗസ്ഥയായിരിക്കും കേസ് അന്വേഷിക്കുകയെന്നും നോയിഡ പൊലീസ് കമ്മീഷണറേറ്റ് ട്വീറ്റ് ചെയ്‌തു.
പ്രിയങ്കയോടും രാഹുലിനോടും മാപ്പ് പറഞ്ഞ് യുപി പൊലീസ്
സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും, വനിതാ ഉദ്യോഗസ്ഥയായിരിക്കും കേസ് അന്വേഷിക്കുകയെന്നും നോയിഡ പൊലീസ് കമ്മീഷണറേറ്റ് ട്വീറ്റ് ചെയ്‌തു.
പ്രിയങ്കയോടും രാഹുലിനോടും മാപ്പ് പറഞ്ഞ് യുപി പൊലീസ്
പ്രവര്‍ത്തകരും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ഒരു പൊലീസ് ഓഫിസര്‍ പ്രിയങ്കയെ കയ്യേറ്റം ചിത്രം രാജ്യവ്യാപകമായി ചര്‍ച്ചയായിരുന്നു. ഉന്തിനും തള്ളിനുമിടെ രാഹുല്‍ ഗാന്ധി നിലത്തുവീഴുകയും ചെയ്‌തിരുന്നു. രാഹുല്‍ ഗാന്ധിയെയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി കൂടിയായ പ്രിയങ്കാ ഗാന്ധിയെയും എറെ നേരത്തിന് ശേഷമാണ് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകാൻ യുപി പൊലീസ് അനുവദിച്ചത്.