ലഖ്‌നൗ: ഹത്രാസ് കൂട്ടബലാത്സംഗത്തിൽ ഉത്തർ പ്രദേശ് സർക്കാരിന്‍റെ മൗനത്തെ വിമർശിച്ച് ബഹുജൻ സമാജ് പാർട്ടി മേധാവി മായാവതി. ജില്ലാ മജിസ്‌ട്രേറ്റ് പെൺകുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിൽ മൗനം പാലിക്കുന്ന സർക്കാർ നടപടിക്കെതിരെയാണ് മായാവതി രംഗത്തെത്തിയത്. ട്വിറ്ററിലൂടെയായിരുന്നു മായാവതിയുടെ പ്രതികരണം.
ഹത്രാസ് കൂട്ടബലാത്സംഗം; യുപി സർക്കാരിനെതിരെ മായാവതി - 'mysterious silence' over Hathras incident
ജില്ലാ മജിസ്‌ട്രേറ്റ് പെൺകുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിൽ മൗനം പാലിക്കുന്ന സർക്കാർ നടപടിക്കെതിരെയാണ് മായാവതി രംഗത്തെത്തിയത്.
ഹത്രാസ് കൂട്ടബലാത്സംഗം; യുപി സർക്കാരിനെതിരെ മായാവതി
ജില്ലാ മജിസ്‌ട്രേറ്റ് ഉൾപ്പെട്ട കേസ് എങ്ങനെയാണ് സിബിഐ അന്വേഷിക്കുകയെന്നും മായാവതി ചോദിക്കുന്നു. എന്നാൽ ഒക്‌ടോബർ ഒന്നിന് തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ ജില്ലാ മജിസ്‌ട്രേറ്റ് പികെ ലസ്‌കർ തള്ളിക്കളഞ്ഞിരുന്നു. താൻ നിരന്തരമായി പെൺകുട്ടിയുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും തനിക്കെതിരെ വന്ന ആരോപണങ്ങൾ തള്ളിക്കളയുകയാണെന്നും പികെ ലസ്‌കർ പറഞ്ഞു.