ലക്‌നൗ: യുപിയിലെ ഹത്രാസിൽ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയുടെ മൃതദേഹം സംസ്‌കരിച്ചു . അതേസമയം യുവതിയുടെ മൃതദേഹം സംസ്‌കരിക്കാൻ പൊലീസ് തിടുക്കം കൂട്ടിയെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. തെളിവു നശിപ്പിക്കുകയാണ് പൊലീസിന്‍റെ ലക്ഷ്യമെന്ന് കുടുംബം കൂട്ടിച്ചേർത്തു. മൃതദേഹം കുടുംബത്തെ കാണിക്കാൻ പോലും പൊലീസ് കൂട്ടാക്കിയില്ലെന്ന് യുവതിയുടെ പിതാവ് പറഞ്ഞു.
ഹത്രാസ് കൂട്ടബലാത്സംഗം; മൃതദേഹം സംസ്‌കരിക്കാൻ പൊലീസ് തിടുക്കം കൂട്ടിയെന്ന് കുടുംബം - rape victim's last rites
യുവതിയുടെ മൃതദേഹം സംസ്‌കരിക്കാൻ പൊലീസ് തിടുക്കം കൂട്ടിയെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു
![ഹത്രാസ് കൂട്ടബലാത്സംഗം; മൃതദേഹം സംസ്‌കരിക്കാൻ പൊലീസ് തിടുക്കം കൂട്ടിയെന്ന് കുടുംബം Hathras gang-rape victim's last rites performed at native place Hathras gang-rape victim Hathras gang-rape rape victim's last rites യുവതിയുടെ മൃതദേഹം സംസ്‌കരിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8989506-216-8989506-1601425425345.jpg)
ഹത്രാസിൽ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയുടെ മൃതദേഹം സംസ്‌കരിച്ചു
യുവതിയുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ 4.12 ലക്ഷവും ജില്ലാഭരണകൂടം 10 ലക്ഷവും ധനസഹായം പ്രഖ്യാപിച്ചു. സെപ്‌തംബർ 14നാണ് ഉത്തർപ്രദേശിലെ ഹാത്രാസ് ജില്ലയിൽ 19 കാരിയായ ദളിത് യുവതിയെ നാല് പേർ ചേർന്ന് ബലാത്സംഗം ചെയ്‌തത്. പെൺകുട്ടി സഫ്‌ദർജംഗ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
Last Updated : Sep 30, 2020, 11:21 AM IST