കേരളം

kerala

ETV Bharat / bharat

ഹാത്രാസ് കൂട്ടബലാത്സംഗം: യുപി സർക്കാരിനെതിരെ എൻ‌സി‌പി - navab malik

രാത്രി തന്നെ മൃതദേഹം സംസ്‌കരിക്കാൻ പൊലീസ് കുടുംബത്തെ നിർബന്ധിക്കുകയാണ് ചെയ്‌തത്. "മനുഷ്യത്വരഹിതവും നിർഭാഗ്യകരവും" എന്നാണ് സംഭവത്തെ പാട്ടീൽ വിശേഷിപ്പിച്ചത്. പൊലീസ് മരണത്തിൽ പോലും പെണ്‍കുട്ടിയുടെ എല്ലാ അവകാശങ്ങളും റദ്ദ് ചെയ്‌തെന്നും മനുഷ്യത്വരഹിതമായതും ലജ്ജാകരവുമായ ഈ പ്രവൃത്തിയെ ശക്തമായി അപലപിക്കുന്നുവെന്നും മഹാരാഷ്ട്ര ന്യൂനപക്ഷകാര്യ മന്ത്രിയും എൻസിപി ദേശീയ വക്താവുമായ നവാബ് മാലിക് ട്വീറ്റ് ചെയ്‌തു.

ഹാത്രാസ് കൂട്ടബലാത്സംഗം Hathras gang rape ncp yogi aditya nath യോഗി ആദിത്യനാഥ് സഫ്‌ദർജങ് ആശുപത്രി Safdarjung Hospita jayanth pattil navab malik bjp
ഹാത്രാസ് കൂട്ടബലാത്സംഗം: യുപി സർക്കാരിനെതിരെ എൻ‌സി‌പി

By

Published : Sep 30, 2020, 3:37 PM IST

മുംബൈ:ഹാത്രാസ് കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ കുടുംബത്തെ മകളുടെ അന്ത്യ കർമ്മങ്ങൾ ചെയ്യുന്നതിൽ നിന്ന് വിലക്കിയ ഉത്തർപ്രദേശ് സർക്കാർ നടപടിയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ശക്തമായി വിമർശിച്ച് മഹാരാഷ്ട്ര എൻ‌സി‌പി നേതാവ് ജയന്ത് പാട്ടീൽ. യുപിയിലെ ഹാത്രാസ് കൂട്ടബലാത്സംഗത്തിനിരയായ ദളിത് പെണ്‍കുട്ടി ഇന്നലെ ആണ് ഡൽഹിയിലെ സഫ്‌ദർജങ് ആശുപത്രിയിൽ മരണത്തിന് കീഴടങ്ങിയത്. ഇന്നലെ രാത്രി തന്നെ മൃതദേഹം സംസ്‌കരിക്കാൻ പൊലീസ് കുടുംബത്തെ നിർബന്ധിക്കുകയാണ് ചെയ്‌തത്.

"മനുഷ്യത്വരഹിതവും നിർഭാഗ്യകരവും" എന്നാണ് സംഭവത്തെ പാട്ടീൽ വിശേഷിപ്പിച്ചത്. എന്നാൽ കുടുംബാംഗങ്ങളുടെ ആഗ്രഹ പ്രകാരം ആണ് സംസ്‌കാരം നടത്തിയതെന്ന് ലോക്കൽ പൊലീസ് അറിയിച്ചു. പെൺകുട്ടിയെ ഇന്ത്യയുടെ മകൾ എന്ന് വിശേഷിപ്പിച്ച പാട്ടീൽ കുടുംബാംഗങ്ങളുടെ അസാന്നിധ്യത്തിലാണ് ചടങ്ങുകൾ നടത്തിയത് എന്ന കാര്യം ട്വീറ്റ് ചെയ്‌തു. പെൺമക്കൾ ജീവിച്ചിരിക്കുമ്പോളോ മരിച്ചതിന് ശേഷമോ യാതൊരു നീതിയും കിട്ടുന്നില്ല അദ്ദേഹം കൂട്ടിച്ചേർത്തു. സ്വന്തം സംസ്ഥാനത്തെ ക്രമസമാധാനം നിലനിർത്താൻ കഴിയാത്ത യോഗിക്ക് മുഗൾ മ്യൂസിയത്തിന്‍റെ പേരുമാറ്റി ഛത്രപതി ശിവജിയുടേതാക്കാൻ യാതോരു യോഗ്യതയും ഇല്ല. യോഗി ശിവജിയിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളണമെന്നും പാട്ടീൽ പറഞ്ഞു.

മരണത്തിൽ പോലും പെണ്‍കുട്ടിയുടെ എല്ലാ അവകാശങ്ങളും പൊലീസ് റദ്ദ് ചെയ്‌തെന്നും മനുഷ്യത്വരഹിതമായതും ലജ്ജാകരവുമായ ഈ പ്രവൃത്തിയെ ശക്തമായി അപലപിക്കുന്നുവെന്നും മഹാരാഷ്ട്ര ന്യൂനപക്ഷകാര്യ മന്ത്രിയും എൻസിപി ദേശീയ വക്താവുമായ നവാബ് മാലിക് ട്വീറ്റ് ചെയ്‌തു. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പോലുള്ള പദ്ധതികൾ നീതി ഉറപ്പാക്കുന്നതിനാകണം അല്ലാതെ വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ളതാകരുതെന്നും മാലിക് കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details