ന്യൂഡൽഹി: ഹത്രാസ് കൂട്ടബലാത്സംഗക്കേസിലെ വിചാരണ ഡൽഹിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട പൊതുതാൽപര്യ ഹർജിയിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. കേസിൽ സിബിഐ അന്വേഷണം ഉന്നത കോടതിയോ അലഹബാദ് ഹൈക്കോടതിയോ നിരീക്ഷിക്കേണ്ടതുണ്ടോയെന്ന് ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് തീരുമാനിക്കും.
പൊതുപ്രവർത്തകൻ സത്യമ ദുബെ സമർപ്പിച്ച പൊതുതാൽപര്യ ഹർജി അന്വേഷണം റിട്ടയേർഡ് സുപ്രീം കോടതി അല്ലെങ്കിൽ ഹൈക്കോടതി ജഡ്ജി നിരീക്ഷിക്കണമെന്ന് അവശ്യപ്പെട്ടിരുന്നു. കൂടാതെ, പ്രതികൾക്കെതിരെ സംസ്ഥാന സർക്കാർ നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടുവെന്നാരോപിച്ച് വിഷയം ഉത്തർപ്രദേശിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റാനും അപേക്ഷയിൽ ആവശ്യപ്പെടുന്നു.