ഹത്രാസ് കൂട്ടബലാത്സംഗം; യോഗി ആദിത്യനാഥിനെതിരെ രാഹുൽ ഗാന്ധി - യോഗി ആദിത്യനാഥിനെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി
ഇന്ത്യൻ സമൂഹത്തിലെ പലരും ദളിതരെയും മുസ്ലിംങ്ങളെയും ആദിവാസികളെയും മനുഷ്യരായി പരിഗണിക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്‌തു
ഹത്രാസ് കൂട്ടബലാത്സംഗം; യോഗി ആദിത്യനാഥിനെതിരെ രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഹത്രാസ് കൂട്ടബലാത്സംഗത്തിൽ യോഗി ആദിത്യനാഥിനെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി. പെൺകുട്ടി കൂട്ടബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ലെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെയും പൊലീസിന്‍റെയും നിലപാടിലൂടെ ഇവർക്ക് ഈ പെൺകുട്ടി ആരുമല്ലെന്ന് വെളിവാക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിമർശനം ഉന്നയിച്ചു. ദളിതരെയും മുസ്ലിംങ്ങളെയും ആദിവാസികളെയും മനുഷ്യരായി പലരും പരിഗണിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്‌തു.