കേരളം

kerala

ETV Bharat / bharat

144 ലംഘിച്ചു; ഹത്രാസ് സന്ദർശിച്ച ചന്ദ്രശേഖർ ആസാദിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു - ചന്ദ്രശേഖർ ആസാദ് 144

ഹത്രാസിലേക്ക് പോകുന്നതിൽ നിന്ന് ഭീം ആർമി മേധാവിയെ പൊലീസ് തടഞ്ഞെങ്കിലും പിന്നീട് അദ്ദേഹത്തെ കുടുംബത്തെ കാണാൻ അനുവദിക്കുകയായിരുന്നു

fir against chandrashekhar  hathras news  up news  violation of section 144 in hathras  हाथरस समाचार  यूपी समाचार  भीम आर्मी चीफ चंद्र शेखर के खिलाफ मुकदमा दर्ज  चंद्र शेखर  ഹത്രാസ്  ഉത്തർപ്രദേശ് പീഡനം  ചന്ദ്രശേഖർ ആസാദ്  ചന്ദ്രശേഖർ ആസാദ് 144  ഭീം ആർമി മേധാവി ചന്ദ്രശേഖർ ആസാദ്
144 ലംഘിച്ചു; ഹത്രാസ് സന്ദർശിച്ച ചന്ദ്രശേഖർ ആസാദിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു

By

Published : Oct 5, 2020, 11:33 AM IST

ഹത്രാസ്: ഉത്തർപ്രദേശിലെ ഹത്രാസിൽ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ച ഭീം ആർമി മേധാവി ചന്ദ്രശേഖർ ആസാദ് ഉൾപ്പെടെ 400 ഓളം പേർക്കെതിരെ കേസെടുത്തു. 144, 188 മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ് ചന്ദ്രശേഖർ ആസാദിനെതിരെ കേസെടുത്തത്. ഹാത്രാസ് സംഭവം സുപ്രീം കോടതി റിട്ടയേർഡ് ജഡ്ജിയുടെ നേതൃത്വത്തിൽ സമയബന്ധിതമായി അന്വേഷിക്കണമെന്ന് ഭീം ആർമി മേധാവി ചന്ദ്രശേഖർ ആസാദ് ഇന്നലെ ആവശ്യപ്പെട്ടിരുന്നു. സിബിഐ അന്വേഷണം സമയമെടുക്കുമെന്നും നടപടിക്രമങ്ങൾ വൈകിപ്പിക്കുമെന്നും ഹത്രാസിലെ കുടുംബത്തെ സന്ദർശിച്ച ശേഷം ആസാദ് പറഞ്ഞു.

ഹത്രാസിലേക്ക് പോകുന്നതിൽ നിന്ന് ഭീം ആർമി മേധാവിയെ പൊലീസ് തടഞ്ഞെങ്കിലും പിന്നീട് അദ്ദേഹത്തെ കുടുംബത്തെ കാണാൻ അനുവദിക്കുകയായിരുന്നു. പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ സുരക്ഷിതരല്ലെന്നും കുടുംബത്തിന് വൈ കാറ്റഗറി സുരക്ഷ നൽകണമെന്നും ആസാദ് പറഞ്ഞിരുന്നു. ഇരയുടെ കുടുംബത്തിന് സംസ്ഥാന അധികൃതർ മതിയായ സുരക്ഷ ഒരുക്കിയില്ലെങ്കിൽ അവരെ തന്‍റെ സ്വന്തം വീട്ടിൽ പാർപ്പിക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്നും ആസാദ് പറഞ്ഞു. സർക്കാരിന് കീഴിൽ സിബിഐ പ്രതിപക്ഷത്തിന്‍റെ ശബ്ദം അടിച്ചമർത്താനും ഭയം സൃഷ്ടിക്കാനും മാത്രമാണ് ഉദ്ദേശിക്കുന്നതെന്നും ആസാദ് കൂട്ടിച്ചേർത്തു.

19 കാരിയായ ദലിത് യുവതിയെ സെപ്റ്റംബർ 14 നാണ് ഹാത്രാസിലെ ഗ്രാമത്തിൽ വെച്ച് നാല് പേർ ചേർന്ന് ബലാത്സംഗം ചെയ്തത്. തുടർന്ന് പെൺകുട്ടിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഡൽഹി സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. വീട്ടുകാരുടെ സമ്മതം ഇല്ലാതെ പൊലീസ് പെൺകുട്ടിയുടെ മൃതദേഹം സംസ്കരിച്ചതായി മാതാപിതാക്കൾ ആരോപിച്ചിരുന്നു.

ABOUT THE AUTHOR

...view details