ലഖ്‌നൗ: ഹത്രാസ് കൂട്ടബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് സിബിഐ സംഘം ഇന്ന് ഹത്രാസ് സന്ദർശിച്ചേക്കും. സംഘം പെൺകുട്ടിയുടെ ഗ്രാമമായ ബുൾഗാട്ടി സന്ദർശിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. അന്വേഷണവുമായി ബന്ധപ്പെട്ട് സിബിഐ സംഘം ഇന്നലെ ഹത്രാസിലെത്തിയതായി ഹത്രാസ് പൊലീസ് സൂപ്രണ്ട് വിനിത് ജയ്‌സ്വാൾ പറഞ്ഞു. ചാന്ദ്പാ പൊലീസ് സ്റ്റേഷനിൽ നിന്നും കേസുമായി ബന്ധപ്പെട്ട ഫയലുകൾ എടുത്തെന്നും പെൺകുട്ടിയുടെ ഗ്രാമം സന്ദർശിക്കാനുള്ള സാധ്യതയുണ്ടെന്നും വിനിത് ജയ്‌സ്വാൾ കൂട്ടിച്ചേർത്തു.
സിബിഐ സംഘം ഇന്ന് ഹത്രാസ് സന്ദർശിച്ചേക്കും - Hathras case updation
കേസിൽ അന്വേഷണവുമായി ബന്ധപ്പെട്ട് സിബിഐ സംഘം ഇന്നലെ ഹത്രാസിലെത്തിയതായി ഹത്രാസ് പൊലീസ് സൂപ്രണ്ട് വിനിത് ജയ്‌സ്വാൾ പറഞ്ഞു.
സിബിഐ ഹത്രാസ് സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ട്
സംഘത്തിലെ കൂടുതൽ ഉദ്യോഗസ്ഥരും ഫൊറൻസിക് സംഘവും സ്ഥലം സന്ദർശിച്ചേക്കും. അതേ സമയം ഹത്രാസ് പെൺകുട്ടിയുടെ കുടുംബം അലഹബാദ് ഹൈക്കോടതിയിൽ ഇന്ന് 2.15ന് ഹാജരാകും. അലഹബാദ് ഹൈക്കോടതിയിലെ ലഖ്‌നൗ ബെഞ്ചിലാകും കുടുംബം ഹാജരാകുക.