ലഖ്നൗ: ഹത്രാസ് കൂട്ടബലാത്സംഗ കൊലപാതക കേസിൽ താനടക്കം നാല് പ്രതികളും നിരപരാധികളാണെന്ന് ചൂണ്ടിക്കാട്ടി ഒന്നാം പ്രതിയായ സന്ദീപ് സിംഗ് ഹത്രാസ് എസ്പി വിനീത് ജയ്‌സ്വാളിന് കത്തെഴുതി. പത്തൊമ്പതുകാരിയായ ദളിത് പെൺകുട്ടിയുമായി താന്‍ പ്രണയത്തിലായിരുന്നുവെന്നും പലപ്പോഴും പെൺകുട്ടിയുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്നും സന്ദീപ് സിംഗ് കത്തിൽ പറയുന്നു. പെൺകുട്ടിയുടെ കുടുംബത്തിനെതിരെ ഇയാൾ കത്തില്‍ ആരോപണങ്ങള്‍ ഉന്നയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സന്ദീപ് സിംഗ് കത്തെഴുതിയ കാര്യം പ്രതികളെ പാർപ്പിച്ചിരിക്കുന്ന അലിഗഢ് ജയിൽ സൂപ്രണ്ട് സ്ഥിരീകരിച്ചിട്ടുണ്ട്.
ഹത്രാസ് കൂട്ടബലാത്സംഗം; പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് അവളുടെ ബന്ധുക്കള്‍ തന്നെയെന്ന് പ്രതികള്‍ - പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് അവളുടെ ബന്ധുക്കള്‍
പെണ്‍കുട്ടിയുടെ സഹോദരന്‍റെ പേരിലുള്ള സിമ്മില്‍ നിന്ന് പ്രതി സന്ദീപ് താക്കൂറിന് 2019 ഒക്ടോബർ മുതല്‍ കഴിഞ്ഞ മാർച്ച് വരെ പോയ 104 കോളുകള്‍ ചൂണ്ടിക്കാട്ടിയാണ് വിശദീകരണം.
പെൺകുട്ടിയുടെ കുടുംബം ഇരുവരുടെയും ബന്ധം ഇഷ്ടപ്പെട്ടിരുന്നില്ലെന്നും അതിൽ എതിർപ്പ് ഉന്നയിച്ചിരുന്നുവെന്നും സന്ദീപ് സിംഗ് ആരോപിക്കുന്നു. സെപ്‌തംബർ 14ന് സംഭവ ദിവസം പെൺകുട്ടിയെ ഗ്രാമത്തിലെ വയലിൽ വച്ച് കണ്ടിരുന്നു. ഇത് അറിഞ്ഞ വീട്ടകാര്‍ പെൺകുട്ടിയെ മർദ്ദിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്തതായി ഗ്രാമവാസികളിൽ നിന്ന് മനസിലായി. പിന്നീട് അവൾ മരണത്തിന് കീഴടങ്ങിയെന്നും അന്വേഷണ ഏജൻസികൾക്ക് അയച്ച കത്തിൽ സന്ദീപ് സിംഗ് പറയുന്നു. കത്തിനെക്കുറിച്ച് ഇടിവ് ഭാരത് പ്രതിനിധി എസ്പി ഹത്രാസ് വിനീത് ജയ്‌സ്വാളുമായി സംസാരിച്ചപ്പോൾ കത്ത് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, നാല് പ്രതികളും ഹത്രാസ് എസ്പിക്ക് കത്തെഴുതിയതായി ജയിൽ ഭരണകൂടം സ്ഥിരീകരിച്ചു.
ബലാത്സംഗക്കേസിലെ നാല് പ്രതികളും കത്തിൽ ഒപ്പിട്ടിട്ടുണ്ട്. തങ്ങൾ എല്ലാവരും നിരപരാധികളാണ് എന്നാണ് നാലുപേരും പറയുന്നത്. സെപ്തംബർ 14ന് നടന്ന കൂട്ടബലാത്സംഗത്തിൽ യുവതിയുടെ നട്ടെല്ലിന് സാരമായ പരിക്കുകളും നാവിൽ ആഴത്തിലുളള മുറിവും ഉണ്ടായിരുന്നു. ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയെങ്കിലും പിന്നീട് പെൺകുട്ടിയുടെ ആരോഗ്യനില വഷളായി. തുടർന്ന് ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെ തുടർന്ന് ഉത്തർപ്രദേശിലെ ബി.ജെ.പി സർക്കാരിന് എതിരെ വൻ പ്രതിഷേധമാണ് അരങ്ങേറിയത്. പ്രതിഷേധത്തിനിടെ പെൺകുട്ടിയുടെ മൃതദേഹം യു.പി പൊലീസ് പാതി രാത്രിയിൽ സംസ്‌കരിച്ചതും വിവാദമായി. വീട്ടിൽ തടവിലാക്കപ്പെട്ട കുടുംബാംഗങ്ങളുടെ സമ്മതമില്ലാതെയായിരുന്നു പെൺകുട്ടിയുടെ മൃതശരീരം ദഹിപ്പിച്ചത്.