ഹിമാചൽ പ്രദേശിൽ മൂന്ന് കിലോ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ - മണികർണ താഴ്‌വര
വാഹന പരിശോധനയ്ക്കിടെയാണ് കാറിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തത്. സർക്കാഘട്ട് സ്വദേശിയായ രാജ്, ഹമീർപൂർ സ്വദേശിയായ കുൽദീപ് സിംഗ് എന്നിവരാണ് അറസ്റ്റിലായത്
ഷിംല: മൂന്ന് കിലോ കഞ്ചാവുമായി രണ്ട് പേരെ അറസ്റ്റ് ചെയ്‌തു. കുളുവിലെ മണികർണ താഴ്‌വരയിലാണ് സംഭവം നടന്നത്. വാഹന പരിശോധനയ്ക്കിടെയാണ് കാറിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തത്. സർക്കാഘട്ട് സ്വദേശിയായ രാജ്, ഹമീർപൂർ സ്വദേശിയായ കുൽദീപ് സിംഗ് എന്നിവരാണ് അറസ്റ്റിലായത്. കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ ചോദ്യം ചെയ്യുന്നുണ്ടെന്ന് കുളു എസ്.പി ഗൗരവ് സിംഗ് പറഞ്ഞു. മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് പൊലീസ് സൂക്ഷ്‌മമായി നിരീക്ഷിക്കുന്നുണ്ട്. സമാനരീതിയിൽ ബദൈഹാറിൽ നിന്ന് 105 ഗ്രാം കഞ്ചാവ് പിടികൂടി. സംഭവത്തിൽ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. പൊലീസ് അന്വേഷണം ആരംഭിച്ചു.