കേരളം

kerala

ETV Bharat / bharat

ഹരിയാനയിൽ നിന്നുള്ള ആദ്യ വനിത എംപി ചന്ദ്രാവതി ദേവി അന്തരിച്ചു - ചന്ദ്രാവതി ദേവി

1977 ൽ ഭിവാനി മണ്ഡലത്തിൽ നിന്ന് ചൗധരി ബൻസി ലാലിനെ പരാജയപ്പെടുത്തിയപ്പോൾ ഹരിയാനയിൽ നിന്നുള്ള ആദ്യ വനിതാ എംപിയായി ചന്ദ്രാവതി

Haryana first woman MP  Haryana first woman MP Chandrawati  Chaudhary Bansi Lal  Bhiwani constituency  Chandrawati dies  Rohtak PGIMS Hospital  ചണ്ഡീഗഡ്  ചന്ദ്രാവതി ദേവി  ആദ്യ വനിത എംപി ചന്ദ്രാവതി ദേവി അന്തരിച്ചു
ഹരിയാനയിൽ നിന്നുള്ള ആദ്യ വനിത എംപി ചന്ദ്രാവതി ദേവി അന്തരിച്ചു

By

Published : Nov 15, 2020, 10:54 PM IST

ചണ്ഡീഗഡ്: ഹരിയാനയിൽ നിന്നുള്ള ആദ്യ വനിതാ എംപിയും, എം‌എൽ‌എയും പുതുച്ചേരി മുൻ ലെഫ്റ്റനന്‍റ് ഗവർണറുമായ ചന്ദ്രാവതി ദേവി കൊവിഡ് ബാധിച്ച് അന്തരിച്ചു. 92 വയസായിരുന്നു. റോഹ്താക്കസ് പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (പി‌ജി‌എം‌എസ്) ചികിത്സയിലായിരുന്നു.

1977 ൽ ഭിവാനി മണ്ഡലത്തിൽ നിന്ന് ചൗധരി ബൻസി ലാലിനെ പരാജയപ്പെടുത്തിയപ്പോൾ ഹരിയാനയിൽ നിന്നുള്ള ആദ്യ വനിതാ എംപിയായി. പ്രതിപക്ഷ നേതാവ് ഭൂപീന്ദർ സിംഗ് ഹൂഡ, തോഷം എം‌എൽ‌എ കിരൺ ചൗധരി, ബിജെപി സംസ്ഥാന അധ്യക്ഷൻ ഒ പി ധങ്കർ തുടങ്ങി നിരവധി പേർ അനുശോചിച്ചു.

ABOUT THE AUTHOR

...view details