ഹോളി ആഘോഷത്തിനിടെ സംഘർഷം; രണ്ട് പേർ മരിച്ചു - ഹോളി ആഘോഷത്തിനിടെ സംഘർഷം; രണ്ട് പേർ മരിച്ചു
ആചാരാനുഷ്ഠാനങ്ങളെച്ചൊല്ലി ഇരു കുടുംബങ്ങളും തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
![ഹോളി ആഘോഷത്തിനിടെ സംഘർഷം; രണ്ട് പേർ മരിച്ചു holi clash news holi clash in haryana holi clash kills two in chandigarh holi clash seven injured in haryana haryana holi clash chandigarh holi clash news clash in holika dahan news Haryana: Two killed, 7 injured in clash over Holi rituals ഹോളി ആഘോഷത്തിനിടെ സംഘർഷം; രണ്ട് പേർ മരിച്ചു ഹോളി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6362124-262-6362124-1583849938157.jpg)
ഹോളി
ഹരിയാന: ഭിവാണി ജില്ലയിൽ രണ്ട് കുടുംബങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് പേർ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. തിങ്കളാഴ്ച രാത്രി 'ഹോളിക ദഹാൻ' എന്ന ആചാരം നടത്തുന്നതിനിടെയാണ് സംഭവം. ആചാരാനുഷ്ഠാനങ്ങളെച്ചൊല്ലി ഇരു കുടുംബങ്ങളും തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഇരു കൂട്ടരും പരസ്പരം വടികൊണ്ട് അടിക്കുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.