ഹരിയാനയിലെ എല്ലാ മെഡിക്കൽ കോളജുകളിലും പ്ലാസ്മ തെറാപ്പി ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി - Health Minister Vij
ഐസിഎംആർ അനുമതി ലഭിച്ചാലുടൻ എല്ലാ മെഡിക്കൽ കോളജുകളിലും പ്ലാസ്മ തെറാപ്പി ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി അനിൽ വിജ്
ചണ്ഡീഗഡ്: ഹരിയാനയിലെ എല്ലാ മെഡിക്കൽ കോളജുകളിലും പ്ലാസ്മ തെറാപ്പി ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി അനിൽ വിജ്. ഐസിഎംആർ അനുമതി ലഭിച്ചാലുടൻ എല്ലാ മെഡിക്കൽ കോളജുകളിലും പ്ലാസ്മ തെറാപ്പി ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. അതേസമയം ഹരിയാനയിൽ കൊവിഡ് കേസുകളുടെ എണ്ണം 14,000 കടന്നു. ഇതുവരെ 233 പേർ രോഗം ബാധിച്ച് മരിച്ചു. സംസ്ഥാന ആരോഗ്യവകുപ്പിന്‍റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ കൊവിഡ് ബാധിച്ചത് ഗുഡ്ഗാവ്, ഫരീദാബാദ്, സോനിപത് എന്നിവിടങ്ങളിലാണ്. നിലവിൽ 4,782 പേർ സംസ്ഥാനത്ത് ചികിത്സയിലാണ്. ഇതുവരെ 9,000 പേർ രോഗമുക്തിനേടി.