ചണ്ഡിഗഡ്: ഫിസിക്കൽ ട്രെയിനിംഗ് ഇൻസ്ട്രക്ടർമാരെ പിരിച്ചുവിട്ട നടപടിയിൽ പ്രതിഷേധിച്ച് ഹരിയാനയിൽ റാലി സംഘടിപ്പിച്ചു. മാസ്‌ക്കുകൾ ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് പ്രതിഷേധക്കാർ റാലിയിൽ പങ്കെടുത്തത്. ഖാപ് പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെയുള്ളവർ ജിന്ധില്‍ സംഘടിപ്പിച്ച റാലിയിൽ പങ്കെടുത്തിരുന്നു.
കൊവിഡ് നിയന്ത്രണം ലംഘിച്ച് ഹരിയാനയില്‍ പ്രതിഷേധ റാലി
പി.ടി.ഐകളെ പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ചാണ് ഫിസിക്കൽ ട്രെയിനിങ് ഇൻസ്ട്രക്ടർമാർ പ്രതിഷേധം സംഘടിപ്പിച്ചത്.
ഹരിയാനയിൽ സാമൂഹ്യ അകലം പാലിക്കാതെ വൻ പ്രതിഷേധം
മാർച്ച് സംഘടിപ്പിക്കാൻ സംഘടനകൾക്ക് അനുമതി നൽകിയില്ലെന്നും കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാത്ത സാഹചര്യം അന്വേഷിക്കുമെന്നും ഡ്യൂട്ടി മജിസ്‌ട്രേറ്റ് മനോജ് അഹ്‌ലാവട്ട് അറിയിച്ചു. എന്നാൽ പ്രതിഷേധക്കാർക്ക് പിന്തുണയുമായി എംഎൽഎ ബൽരാജ് രംഗത്തെത്തി. പി.ടി.ഐകളുടെ മാത്രം പ്രതിഷേധമല്ല ഇതെന്നും താൽക്കാലിക അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നവരുടെയും പ്രശ്‌നമാണെന്നും ഞാൻ അവരോടൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.