കേരളം

kerala

ETV Bharat / bharat

ഹരിയാനയില്‍ ഡിസംബര്‍ 10 വരെ സ്‌കൂളുകള്‍ തുറക്കില്ല - സ്‌കൂള്‍ തുറക്കില്ല

സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍ക്കും സ്‌കൂള്‍ ജീവനക്കാര്‍ക്കും കൊവിഡ് പരിശോധനയ്‌ക്കുള്ള സൗകര്യം ഒരുക്കുമെന്ന് ആഭ്യന്തര മന്ത്രി അനില്‍ വിജ് അറിയിച്ചു

ambala news  Haryana School Open Date  Haryana School Guideline  Haryana schools  schools to remain closed  remain closed till Dec 10  Haryana Home Minister Anil Vij  ഹരിയാന കൊവിഡ് വാര്‍ത്തകള്‍  സ്‌കൂള്‍ തുറക്കില്ല  കൊവിഡ് ലേറ്റസ്‌റ്റ് വാര്‍ത്തകള്‍
ഹരിയാനയില്‍ ഡിസംബര്‍ 10 വരെ സ്‌കൂളുകള്‍ തുറക്കില്ല

By

Published : Nov 28, 2020, 5:06 PM IST

അമ്പാല: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ ഡിസംബര്‍ 10 വരെ തുറക്കില്ലെന്ന് ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജ്. സ്വകാര്യ സ്‌കൂളുകള്‍ക്കും നിര്‍ദേശം ബാധകമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരും ദിവസങ്ങളില്‍ സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍ക്കും സ്‌കൂള്‍ ജീവനക്കാര്‍ക്കും കൊവിഡ് പരിശോധനയ്‌ക്കുള്ള സൗകര്യം ഒരുക്കുമെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു.

വെള്ളിയാഴ്‌ച 2135 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,28,746 ആയി. ഇതില്‍ 90.06 ശതമാനം പേരും രോഗമുക്തി നേടിയിട്ടുണ്ട്. 20,400 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്. 29 പേര്‍ കൂടി മരിക്കുകയും ചെയ്‌തിട്ടുണ്ട്. ആകെ 2345 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്.

ABOUT THE AUTHOR

...view details