ചണ്ഡിഗഡ്: ഹരിയാനയിൽ കൊവിഡ് ബാധിച്ച് ഒരാൾ മരിച്ചു. 75 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 517 ആയി ഉയർന്നു. ഗുർഗോൺ സ്വദേശിയായ 45 കാരനാണ് ഞായറാഴ്‌ച മരിച്ചത്. പുതിയ കൊവിഡ് കേസുകളിൽ സോണിപട്ടിൽ 29, അംബാലയിൽ 23, ജജ്ജറിൽ 14, പാനിപ്പട്ടിൽ മൂന്ന്, ജിന്ദ്, ഫരീദാബാദ് എന്നിവിടങ്ങളിൽ രണ്ട് കേസുകളും, ഗുഡ്‌ഗാവിലും നൂഹിലും ഓരോ കോസ് വീതവും റിപ്പോർട്ട് ചെയ്‌തു.
ഹരിയാനയിൽ 75 കൊവിഡ് കേസുകൾ കൂടി; ഒരു മരണം - ഹരിയാന കൊവിഡ് മരണം
ഹരിയാനയിലെ ആകെ രോഗികളുടെ എണ്ണം 517 ആയി ഉയർന്നു. ജനങ്ങൾ മാർഗ നിർദേശങ്ങൾ പാലിക്കുന്നില്ലെന്ന് ഹരിയാന ആരോഗ്യമന്ത്രി.
അംബാലയിൽ ഒരു ഡോക്‌ടർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഫരീദാബാദ് (75), ഗുർഗോൺ (73), നുഹ് (59), സോണിപത് (73), ജജ്ജർ (56), അംബാല (37), പൽവാൾ (36) എന്നിങ്ങനെയാണ് ആകെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തത്. ഹരിയാനയിൽ രോഗം ഭേദമായവരുടെ നിരക്ക് 72 ശതമാനത്തിൽ നിന്ന് 49.13 ശതമാനമായി കുറഞ്ഞു.
സംസ്ഥാനത്ത് ലോക്ക് ഡൗണിന്‍റെ മൂന്നാം ഘട്ടം തിങ്കളാഴ്‌ച ആരംഭിച്ചു. നിരവധി ഇളവുകൾ നൽകിയിട്ടുണ്ട്. എന്നാൽ പലരും മാർഗ നിർദേശങ്ങൾ പാലിക്കുന്നില്ലെന്നും പോസിറ്റീവ് കേസുകൾ കൂടാനുള്ള വലിയ കാരണം ഇതാണെന്നും ഹരിയാന ആരോഗ്യമന്ത്രി അനിൽ പറഞ്ഞു.