ചണ്ഡീഗഡ്: കുരുക്ഷേത്ര നഗരത്തിൽ 14കാരിയെ തട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്തു. സംഭവത്തിന് പിന്നിൽ പെണ്‍വാണിഭ സംഘത്തിന് പങ്കുള്ളതായി ഹരിയാന സ്റ്റേറ്റ് കമ്മിഷൻ ഫോർ വിമൻ ആരോപിച്ചു. പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഹരിയാനയിൽ 14കാരിയെ തട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്തു - ബലാത്സംഗം
2020 ജനുവരി 20നാണ് പെൺകുട്ടിയെ കുരുക്ഷേത്രയിലെ ഒരു ഗ്രാമത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയത്. തുടർന്ന് കുട്ടിയെ കണ്ടുപിടിച്ചെങ്കിലും നൂറിലധികം തവണ പീഡിപ്പിക്കപ്പെട്ടതായി കുട്ടി പൊലീസിന് മൊഴി നൽകി.
ഹരിയാനയിൽ 14 കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു
2020 ജനുവരി 20നാണ് പെൺകുട്ടിയെ കുരുക്ഷേത്രയിലെ ഒരു ഗ്രാമത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയത്. തുടർന്ന് കുട്ടിയെ കണ്ടുപിടിച്ചെങ്കിലും നൂറിലധികം തവണ പീഡിപ്പിക്കപ്പെട്ടതായി കുട്ടി പൊലീസിന് മൊഴി നൽകി. വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി തന്നെ പീഡിപ്പിച്ചതായും കുട്ടി മൊഴി നൽകി. കുറ്റക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.