ചണ്ഡിഗഡ്:ദേശീയ തലസ്ഥാനത്ത് ജോലി ചെയ്യുന്ന ഹരിയാന നിവാസികൾക്ക് താമസിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനോട് അഭ്യർഥിച്ച് ഹരിയാന മുഖ്യ മന്ത്രി അനിൽ വിജ്. ഡൽഹിയിൽ ജോലി ചെയ്യുന്നവര്‍ ദിവസവും യാത്ര ചെയ്യുന്നത് ഹരിയാനയിലെ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതായും ആദ്ദേഹം പറഞ്ഞു. തൊഴിലാളികൾക്ക് സഞ്ചരിക്കാനുള്ള പാസ് നൽകരുതെന്നും ദേശീയ തലസ്ഥാനത്ത് താമസിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യണമെന്നും അദ്ദേഹം ഡൽഹി സർക്കാരിനോട് ആവശ്യപ്പെട്ടു. ഡൽഹിയിൽ ജോലി ചെയ്യുന്നവരും ഹരിയാനയിൽ താമസിക്കുന്നവരുമായ പലരും കൊറോണ വാഹകരാണെന്നും മന്ത്രി ആരോപിച്ചു.
മറ്റ് സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യാനുളള പാസുകൾ അനുവദിക്കരുതെന്ന് ഹരിയാന മുഖ്യമന്ത്രി - ഹരിയാന മുഖ്യമന്ത്രി
തൊഴിലാളികൾക്ക് സഞ്ചരിക്കാനുള്ള പാസ് നൽകരുതെന്നും ദേശീയ തലസ്ഥാനത്ത് താമസിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യണമെന്നും അദ്ദേഹം ഡൽഹി സർക്കാരിനോട് ആവശ്യപ്പെട്ടു. ഡൽഹിയിൽ ജോലി ചെയ്യുന്നവരും ഹരിയാനയിൽ താമസിക്കുന്നവരുമായ പലരും കൊറോണ വാഹകരാണെന്നും മന്ത്രി ആരോപിച്ചു.
തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തിന് എത്തിയവര്‍ പലരും ഹരിയാനയിലെത്തിയതിലൂടെ സംസ്ഥാനത്തെ കൊവിഡ് 19 കേസുകൾ വർദ്ധിച്ചതായി അനിൽ വിജ് പറഞ്ഞു. ന്യൂഡൽഹിയുമായി ബന്ധപ്പെട്ട നിരവധി കേസുകൾ സംസ്ഥാനത്ത് കണ്ടെത്തിയിട്ടുണ്ട്. ഡൽഹി പൊലീസ് കോൺസ്റ്റബിൾ, ന്യൂഡൽഹി ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർ, മറ്റ് ജീവനക്കാര്‍ എന്നിവരുടെ കേസുകൾ ഇതിന് ഉദാഹരണങ്ങളാണെന്നും മന്ത്രി പറഞ്ഞു.
അതിർത്തി അടച്ചിട്ടിട്ടും ആഭ്യന്തര മന്ത്രാലയത്തിന്‍റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് പാസുകൾ കാണിച്ച് ആളുകൾ ഹരിയാനയിൽ പ്രവേശിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹരിയാന അതിർത്തി അടയ്ക്കുന്നതിനുള്ള നടപടികൾ ശക്തമാക്കയതായും ജജ്ജർ, ഗുഡ്ഗാവ്, ഫരീദാബാദ്, പൽവാൾ ജില്ലകളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചതായും ഹരിയാന മുഖ്യ മന്ത്രി അനിൽ വിജ് പറഞ്ഞു.