രാഹുലും പ്രിയങ്കയും പ്രെട്രോള്‍ ബോംബുകൾ; വിവാദപരാമർശവുമായി ബിജെപി മന്ത്രി - രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തത്സമയ പ്രെട്രോള്‍ ബോംബുകളെന്ന് ഹരിയാന മന്ത്രി
ഹരിയാന മന്ത്രി അനിൽ വിജാണ് ഇരു നേതാക്കള്‍ക്കുമെതിരെ ട്വീറ്റ് ചെയ്തിരിക്കുന്നത്
രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തത്സമയ പ്രെട്രോള്‍ ബോംബുകളെന്ന് ഹരിയാന മന്ത്രി
ന്യൂഡല്‍ഹി: കോൺഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും 'തത്സമയ പെട്രോൾ ബോംബുകളെന്ന്'ഹരിയാന മന്ത്രി അനിൽ വിജ്. ഇവര്‍ എവിടെ പോയാലും തീ കത്തിക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്യും,അതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും വിജ് ട്വീറ്റ് ചെയ്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ ഉത്തര്‍പ്രദേശില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനെത്തിയ ഇരു നേതാക്കളേയും കഴിഞ്ഞ ദിവസം മീററ്റില്‍ വച്ച് പൊലീസ് തടഞ്ഞിരുന്നു.