കേരളം

kerala

ETV Bharat / bharat

വാദ്രക്ക് അനുവദിച്ച ഭൂമിയുടെ ലൈസൻസ് റദ്ദാക്കാനൊരുങ്ങി ഹരിയാന സർക്കാർ

റോബർട്ട് വാദ്രക്ക് അനുവദിച്ച ഭൂമിയുടെ ലൈസൻസ് റദ്ദാക്കൽ നടപടികളുമായി ഹരിയാന സർക്കാർ. ഭൂമിക്ക് ലൈസൻസ് ലഭിച്ചതിനു ശേഷം ഡിഎൽഎഫിന് വിറ്റു എന്നതാണ് കേസ്.

വാദ്രക്ക് അനുവദിച്ച ഭൂമിയുടെ ലൈസൻസ് റദ്ദാക്കാനൊരുങ്ങി ഹരിയാന സർക്കാർ

By

Published : Sep 20, 2019, 9:46 AM IST

ചണ്ഡിഗഡ്: റോബർട്ട് വാദ്രയുടെ സ്കൈലൈറ്റ് ഹോസ്‌പിറ്റാലിറ്റിക്ക് നൽകിയ ലൈസൻസ് റദ്ദാക്കാനുള്ള നടപടി ഹരിയാന സർക്കാർ ആരംഭിച്ചു. 1975 ലെ ഹരിയാന വികസന, നഗര പ്രദേശ നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകൾ പാലിച്ചാണ് ലൈസൻസ് റദ്ദാക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതെന്ന് സംസ്ഥാന നഗര-രാജ്യ ആസൂത്രണ വകുപ്പ് ഡയറക്ടർ കെ എം പാണ്ഡുരംഗ് പറഞ്ഞു.

വദ്രയുമായി ബന്ധപ്പെട്ട ഭൂമി സംബന്ധിച്ച കേസിൽ ഉടൻ തീരുമാനം എടുക്കുമെന്നും നോട്ടീസ് നൽകലും റദ്ദാക്കൽ നടപടിക്രമങ്ങളും ഉൾപ്പെടെ ഔപചാരിക ക്രമം പൂർത്തീകരിച്ചുകൊണ്ടാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ കേസിലെ മറ്റ് കക്ഷികൾ നൽകിയ മൊഴികൾ പാണ്ഡുരംഗ് വെളിപ്പെടുത്തിയിട്ടില്ല. വാദ്രയുടെ കമ്പനി മൂന്നര ഏക്കർ ഭൂമി ഏഴര കോടി രൂപയ്ക്ക് വാങ്ങിയതായും ലൈസൻസ് ലഭിച്ചതിനു ശേഷം 58 കോടി രൂപയ്ക്ക് ഡിഎൽഎഫിന് വിറ്റതുമാണ് കേസ്.

For All Latest Updates

ABOUT THE AUTHOR

...view details