ഹരിയാന ആർക്കും ഭരിക്കാം; തീരുമാനിക്കുന്നത് ജെജെപി - ഹരിയാന തെരഞ്ഞെടുപ്പ്
39 സീറ്റുകളി എന്‍ഡിഎ ലീഡ് ചെയ്യുമ്പോൾ 33 സീറ്റുകളില്‍ യുപിഎ ലീഡ് ചെയ്യുകയാണ്. 10 സീറ്റുകളില്‍ ലീഡ് ചെയ്യുന്ന ജനനായക് ജനതാ പാര്‍ട്ടിയുടെ നിലപാട് സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമാകും. വിഷയത്തില്‍ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം സോണിയ ഗാന്ധി ഭൂപീന്ദർ സിങ് ഹൂഡയ്‌ക്ക് നല്‍കി. മറുഭാഗത്ത് ജെജെപിയെ കൂട്ടുപിടിക്കാൻ ദുഷ്യന്ത് ചൗട്ടാലയുമായി സംസാരിക്കാൻ ശിരോമണി അകാലിദൾ നേതാക്കളെ രംഗത്തിറക്കിറക്കിയിരിക്കുകയാണ് ബിജെപി
![ഹരിയാന ആർക്കും ഭരിക്കാം; തീരുമാനിക്കുന്നത് ജെജെപി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4855525-thumbnail-3x2-hahaha.jpg)
ന്യൂഡല്‍ഹി: "നിയമസഭയുടെ വാതില്‍ തുറക്കാനുള്ള താക്കോല്‍ ജനനായക് ജനതാ പാര്‍ട്ടിയുടെ കയ്യിലാണ്" നിയമസഭാ തെരഞ്ഞെടുപ്പ് ഗോദയില്‍ കന്നിയങ്കത്തിനിറങ്ങിയ പാര്‍ട്ടിയുടെ നേതാവ് ദുഷ്യന്ത് ചൗട്ടാലയുടെ വാക്കുകള്‍ അക്ഷരാര്‍ഥത്തില്‍ ഹരിയാനയില്‍ തെളിഞ്ഞു വരുകയാണ്. 90 സീറ്റുകളുള്ള നിയസഭയില്‍ ഇതുവരെ ആര്‍ക്കും വ്യക്‌തമായി ഭൂരിപക്ഷം നേടാനായിട്ടില്ല. 39 സീറ്റുകളില്‍ എന്‍ഡിഎ ലീഡ് ചെയ്യുമ്പോൾ 33 സീറ്റുകളില്‍ യുപിഎയും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. നിര്‍ണായകമാകുന്നത് 10 സീറ്റുകളില്‍ ലീഡ് ചെയ്യുന്ന ജനനായക് ജനതാ പാര്‍ട്ടിയുടെ നിലപാടാണ്. ഏഴ് സ്വതന്ത്രന്‍മാരും, ഒരു അകാലിദള്‍ സ്ഥാനാര്‍ഥിയും, ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയുടെ ഒരു സ്ഥാനാര്‍ഥിയും ബിജെപി പ്രതീക്ഷകളെ തല്ലിക്കെടുത്തി ലീഡ് ചെയ്യുകയാണ്.