ഹരിയാനയില്‍ കൊവിഡ് ബാധിച്ച് ഏഴ് മരണം കൂടി - haryana covid updates
ഇന്ന് മാത്രം 370 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ സംസ്ഥാനത്ത് 52 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്
ചണ്ഡീഗഡ്: സംസ്ഥാനത്ത് കൊവിഡ് 19 ബാധിച്ച് ഏഴുപേര്‍ കൂടി മരിച്ചു. ഇന്ന് മാത്രം 370 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ സംസ്ഥാനത്ത് 52 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഇപ്പോള്‍ 5579 ആണ്. കൊവിഡ് ഏറെ ബാധിച്ച ഫരീദാബാദ് ജില്ലയിലാണ് ഇന്ന് മൂന്നുമരണങ്ങളുണ്ടായത്. ഗുര്‍ഗാണില്‍ രണ്ട് പേര്‍ മരിച്ചു. സോണിപത്, ചാര്‍ക്കി ദാദ്രി എന്നിവിടങ്ങളില്‍ ഓരോ മരണവും റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യവിഭാഗം അറിയിച്ചു. തിങ്കളാഴ്ച പതിനൊന്ന് പേരും ചൊവ്വാഴ്ച ആറുപേരും സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളില്‍ 217 എണ്ണം ഗുര്‍ഗാണ്‍ ജില്ലയിലാണ്. ഇതോടെ ജില്ലയില്‍ മാത്രം 2546 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1709 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. 2188 പേരാണ് ഇതുവരെ സംസ്ഥാനത്ത് രോഗവിമുക്തി നേടിയത്. അതേസമയം ഫരീദാബാദ്, ഗുര്‍ഗാണ്‍ ജില്ലകളില്‍ രോഗബാധ വര്‍ധിക്കാനുള്ള കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാരും ആരോഗ്യവകുപ്പും.