കേരളം

kerala

By

Published : Oct 7, 2019, 11:21 PM IST

ETV Bharat / bharat

ഹരിയാന കോണ്‍ഗ്രസില്‍ കൊഴിഞ്ഞ് പോക്ക് തുടരുന്നു

ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയ ഹരിയാനയിലെ കോണ്‍ഗ്രസില്‍ നിന്നും മുതിർന്ന നേതാക്കൾ രാജിവെക്കുന്നത് തുടരുന്നു. മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സമ്പത്ത് സിങ് പാർട്ടി വിട്ടു.

സമ്പത്ത് സിങ്

ന്യൂഡല്‍ഹി:ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാനയില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. തെരഞ്ഞെടുപ്പിന് രണ്ടാഴ്ച്ച മാത്രം ബാക്കിയുള്ളപ്പോഴാണ് മുതിർന്ന കോണ്‍ഗ്രസ് നേതാക്കൾ ഹരിയാനയില്‍ പാർട്ടിവിടുന്നു. ഹരിയാനയിലെ മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സമ്പത്ത് സിങ് പാർട്ടി വിട്ടു. ഉപതെരഞ്ഞടുപ്പിലെ സീറ്റ് തർക്കത്തെ തുടന്നാണ് രാജി. താന്‍ പാർട്ടിയില്‍ നിന്നും രാജിവെച്ചതായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ബി.ജെ.പിയിലേക്കോ മറ്റ് പാർട്ടികളിലേക്കോ പോകുന്നതിനെ കുറിച്ച് സമ്പത്ത് സിങ് സൂചന നല്‍കിയില്ല. ഹിസാർ മേഖലയിലെ കോണ്‍ഗ്രസ് സ്ഥാനാർഥി തെരഞ്ഞെടുപ്പില്‍ സീറ്റ് നേടുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. അതേസമയം തെരഞ്ഞടുപ്പ് സമയത്ത് എല്ലാവർക്കും പാർട്ടി ടിക്കറ്റ് നല്‍കി തൃപ്തിപെടുത്താനാകില്ലെന്ന് കോണ്‍ഗ്രസ് വക്താവ് സുപ്രിയാ ഷിന്‍റെയും വ്യക്തമാക്കി.
സമ്പത്ത് സിങിന്‍റെ പാർട്ടിവിടാനുള്ള തീരുമാനത്തിനോട് വ്യക്തിപരമായി പ്രതികരിക്കാനില്ലെന്നും അവർ കൂട്ടിചേർത്തു. കഴിഞ്ഞ അഞ്ചാം തിയതി മുതിർന്ന കോണ്‍ഗ്രസ് നേതാവ് അശേക് തന്‍വാറും പാർട്ടിയുടെ പ്രാഥമികാംഗത്വം രാജിവെച്ചിരുന്നു. കോണ്‍ഗ്രസ് കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നാണ് അന്ന് അദ്ദേഹം പറഞ്ഞിരുന്നു. രാഷ്‌ട്രീയ പ്രതിയോഗികളല്ല ആഭ്യന്തര സംഘർഷങ്ങളാണ് ഇതിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

എല്ലാവർക്കും പാർട്ടി ടിക്കറ്റ് നല്‍കി തൃപ്തിപെടുത്താനാകില്ലെന്ന് കോണ്‍ഗ്രസ് വക്താവ് സുപ്രിയാ ഷിന്‍റെ.

ABOUT THE AUTHOR

...view details