ചണ്ഡീഗഢ്: താങ്ങുവില( മിനിമം സപ്പോർട്ട് പ്രൈസ്) ഇല്ലാതാക്കാൻ ആരെങ്കിലും ശ്രമിച്ചാൽ രാഷ്‌ട്രീയം ഉപേക്ഷിക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. താങ്ങു വില മുമ്പും ഉണ്ടായിരുന്നു, ഇനിയും ഉണ്ടാകും എന്നും ഖട്ടർ പറഞ്ഞു. ഹരിയാനയിസെ നർനൗലിൽ ഒരു പൊതുപരുപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
താങ്ങുവില ഇല്ലാതാക്കാൻ ശ്രമിച്ചാൽ രാഷ്‌ട്രീയം ഉപേക്ഷിക്കും: ഹരിയാന മുഖ്യമന്ത്രി
താങ്ങു വില മുമ്പും ഉണ്ടായിരുന്നു, ഇനിയും ഉണ്ടാകും എന്നും ഖട്ടർ പറഞ്ഞു.
താങ്ങുവില ഇല്ലാതാക്കാൻ ശ്രമിച്ചാൽ രാഷ്‌ട്രീയം ഉപേക്ഷിക്കും: ഹരിയാന മുഖ്യമന്ത്രി
രാജ്യത്ത് നടക്കുന്ന കർഷക പ്രക്ഷോഭത്തെ തുടർന്ന് ശനിയാഴ്‌ച ഖട്ടർ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. കർഷകരുടെ പ്രശ്‌നങ്ങൾക്ക് ചർച്ചയിലൂടെ പരിഹാരം കണ്ടെത്തണം. പുതിയ കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് കർഷകരോട് സംസാരിക്കാൻ കേന്ദ്രം തയ്യാറാണെന്നും ഖട്ടർ പറഞ്ഞു. കഴിഞ്ഞ നവംബർ 26 നാണ് രാജ്യ തലസ്ഥാനത്ത് കർഷകർ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിക്ഷേധം ആരംഭിച്ചത്.