ഹരിയാനയില്‍ പന്ത്രണ്ടാം ക്ലാസുകാരന്‍ ആത്മഹത്യ ചെയ്‌തു - ഹരിയാനയില്‍ പന്ത്രണ്ടാം ക്ലാസുകാരന്‍ ആത്മഹത്യ ചെയ്‌തു
പന്ത്രണ്ടാം ക്ലാസുകാരന്‍ അജയ്‌യെയാണ് ആത്‌മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത്
ചണ്ഡിഗഡ് : ഹരിയാനയില്‍ പന്ത്രണ്ടാം ക്ലാസുകാരന്‍ ആത്മഹത്യ ചെയ്‌തു. പന്ത്രണ്ടാം ക്ലാസുകാരന്‍ അജയ്‌യെയാണ് ആത്‌മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത്. പിതാവിന്‍റെ ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ചാണ് ആത്മഹത്യ ചെയ്‌തത്. വിവരമറിഞ്ഞ് സ്ഥലത്തെത്തി സംഭവത്തില്‍ കേസെടുത്തതായി ഡെപ്യൂട്ടി എസ്‌പി സന്ദീപ് കുമാര്‍ പറഞ്ഞു. സ്കൂളിലെ അധ്യാപകന്‍റെ മാനസിക പീഡനത്തെ തുടര്‍ന്നാണ് മകന്‍ ആത്മഹത്യ ചെയ്‌തതെന്ന് അജയ്‌യുടെ പിതാവ് പറഞ്ഞു. സ്‌കൂളിലെ അധ്യാപകന്‍ തുടര്‍ച്ചായി അജയ്‌യോട് മോശമായി പെരുമാറുമായിരുന്നുവെന്ന് മറ്റ് വിദ്യാര്‍ഥികൾ പറഞ്ഞതായും എസ്‌പി വ്യക്തമാക്കി.