ഹരിയാന നിയമസഭ സ്‌പീക്കർക്ക് കൊവിഡ് - ജിയാൻ ചന്ദ് ഗുപ്‌തയ്ക്ക് കൊവിഡ്
ഓഗസ്റ്റ് 26 മുതലാണ് നിയമസഭ സമ്മേളനം തുടങ്ങാനിരുന്നത്
![ഹരിയാന നിയമസഭ സ്‌പീക്കർക്ക് കൊവിഡ് Haryana Assembly Speaker COVID നിയമസഭ സ്‌പീക്കർക്ക് കൊവിഡ് ഹരിയാന നിയമസഭ സ്‌പീക്കർ ജിയാൻ ചന്ദ് ഗുപ്‌തയ്ക്ക് കൊവിഡ് Gian Chand Gupta covid](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8538880-663-8538880-1598268181642.jpg)
ചണ്ഡീഗഡ്: ഹരിയാന നിയമസഭ സ്‌പീക്കർ ജിയാൻ ചന്ദ് ഗുപ്‌തയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്‌തികരമാണെന്നും വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. നിയമസഭ സമ്മേളനത്തിന് മുൻപായി സഭാംഗങ്ങളും ജീവനക്കാരും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണമെന്നും ആരോഗ്യ സേതു ആപ്പ് ഡൗൺലോഡ് ചെയ്യണമെന്നും ഓഗസ്റ്റ് 17ന് ജിയാൻ ചന്ദ് ഗുപ്‌ത അറിയിച്ചിരുന്നു. ഓഗസ്റ്റ് 26 മുതലാണ് സമ്മേളനം തുടങ്ങാനിരിക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ 603 പേർ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. 8,961 രോഗികളാണ് ചികിത്സയിൽ കഴിയുന്നത്. അതേസമയം 44,822 രോഗികൾ സുഖം പ്രാപിച്ചു.