കേരളം

kerala

ETV Bharat / bharat

മസ്‌തിഷ്‌ക ജ്വരം ബാധിച്ച് രണ്ട് കുട്ടികള്‍ കൂടി മരിച്ചു; യോഗം ചേർന്ന് കേന്ദ്ര ആരോഗ്യ മന്ത്രി - അശ്വിനി കുമാർ ചൗബെ

ബിഹാറിലെ മുസാഫർപൂർ ജില്ലയിലാണ് അസുഖം ബാധിച്ച് ഇരട്ട സഹോദരിമാർ മരിച്ചത്

Acute Encephalitis Syndrome  Ashwini Kumar Choubey  Covid-19  bihar  Union Health Minister Harsh Vardhan  അക്യൂട്ട് എൻസെഫലൈറ്റിസ്  കേന്ദ്ര ആരോഗ്യ മന്ത്രി  ന്യൂഡൽഹി  അക്യൂട്ട് എൻസെഫലൈറ്റിസ്  അശ്വിനി കുമാർ ചൗബെ  മുസാഫർപൂർ
അക്യൂട്ട് എൻസെഫലൈറ്റിസ് മരണത്തെ തുടർന്ന് യോഗം ചേർന്ന് കേന്ദ്ര ആരോഗ്യ മന്ത്രി

By

Published : May 1, 2020, 10:26 PM IST

ന്യൂഡൽഹി: ബിഹാറിൽ അക്യൂട്ട് എൻസെഫലൈറ്റിസ് ബാധിച്ച് ഇരട്ട സഹോദരിമാർ മരിച്ചതിനെ തുടർന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.ഹർഷവർധൻ യോഗം ചേർന്നു. ബിഹാർ ആരോഗ്യമന്ത്രി മംഗൽ പാണ്ഡെ, കുടുംബരോഗ്യ ക്ഷേമ സഹമന്ത്രി അശ്വിനി കുമാർ ചൗബെ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. അക്യൂട്ട് എൻസെഫലൈറ്റിസിനെ കൈകാര്യം ചെയ്യുന്നത് വിലയിരുത്തുകയും ബിഹാറിലെ കൊവിഡ് സാഹചര്യം അന്വേഷിക്കുകയും ചെയ്‌തെന്ന് യോഗത്തിന് ശേഷം അദ്ദേഹം പറഞ്ഞു. ബിഹാറിലെ മുസാഫർപൂർ ജില്ലയിലാണ് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് ഇരട്ട സഹോദരിമാർ മരിച്ചത്.

ABOUT THE AUTHOR

...view details