ഹർഷ് വർധൻ ശ്രിംഗ്ല പുതിയ വിദേശകാര്യ സെക്രട്ടറിയാകും - India-Bangladesh relations
1984 ബാച്ച് ഇന്ത്യൻ ഫോറിൻ സർവീസ് ഓഫീസറാണ് ശ്രിംഗ്ല.

ന്യൂഡൽഹി: യുഎസിലെ ഇന്ത്യൻ അംബാസഡർ ഹർഷ് വർധൻ ശ്രിംഗ്ലയെ പുതിയ വിദേശകാര്യ സെക്രട്ടറിയായി നിയമിച്ചു. ജനുവരി 29ന് അദ്ദേഹം ചുമതലയേൽക്കും. രണ്ടുവർഷത്തേക്കാണ് നിയമനം. 1984 ബാച്ച് ഇന്ത്യൻ ഫോറിൻ സർവീസ് ഓഫീസറാണ് ശ്രിംഗ്ല. ശ്രിംഗ്ലയെ പുതിയ വിദേശകാര്യ സെക്രട്ടറിയായി നിയമിക്കാനുള്ള തീരുമാനത്തിന് മന്ത്രിസഭയുടെ നിയമന സമിതി അംഗീകാരം നൽകി. നിലവിലെ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയുടെ രണ്ടു വർഷത്തെ കാലാവധി ജനുവരിയിൽ അവസാനിക്കുന്ന സാഹചര്യത്തിലാണ് ഹർഷ് വർധൻ സ്ഥാനമേൽക്കുന്നത്. ഇന്ത്യൻ ഫോറിൻ സർവീസിൽ ചേരുന്നതിന് മുമ്പ് കോർപ്പറേറ്റ്, പൊതു മേഖലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.