കേരളം

kerala

ETV Bharat / bharat

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ്; 50.59 ശതമാനം പോളിങ് - haryana election results

ചിലയിടങ്ങളില്‍ അനിഷ്ട സംഭവങ്ങള്‍. ഒരു സ്ത്രീക്ക് പരിക്ക്

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന്

By

Published : Oct 21, 2019, 4:20 AM IST

Updated : Oct 21, 2019, 7:37 PM IST

ന്യൂഡൽഹി:ഹരിയാനയിൽ 90 നിയമസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഉച്ചക്ക് ശേഷം പോളിങ് ശതമാനം മന്ദഗതിയിലായിരുന്നു. പോളിങ് സമയം അവസാനിക്കുമ്പോള്‍ 65 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം തെരഞ്ഞെടുപ്പിനിടെ ചില സ്ഥലങ്ങളില്‍ അനിഷ്ട സംഭവങ്ങളും അരങ്ങേറി.

നൂഹ് ജില്ലയിലെ മലാക്ക ഗ്രാമത്തിലെ പോളിങ് ബൂത്തിന് പുറത്ത് രണ്ട് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായി. സംഭവത്തിൽ ഒരു സ്ത്രീക്ക് പരിക്കേറ്റു.

ഉച്ചാന-കലന്‍ നിയോജക മണ്ഡലത്തിലെ 49ാം നമ്പർ ബൂത്തില്‍ ബിജെപി പ്രവർത്തകരും ജെജെപി പ്രവർത്തകരും തമ്മില്‍ ഏറ്റുമുട്ടി. ബിജെപി വോട്ട് അട്ടിമറിച്ചുവെന്ന് ജെജെപി കണ്‍വീനര്‍ ദുഷ്യന്ത് ചൗതാല ആരോപണമുന്നയിച്ചതാണ് സംഘർഷത്തിന് കാരണമായത്. ഇത് കൂടാതെ നൂഹില്‍ ബിജെപി -കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയതും സംഘർഷത്തിനിടയാക്കി. പ്രവർത്തർ പരസ്പരം കല്ലേറ് നടത്തി. പൊലീസ് ഇടപെട്ടാണ് ഇവിടെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്.

ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ സൈക്കിളിലെത്തിയാണ് വോട്ടിങ് രേഖപ്പെടുത്തിയത്. കർണാലിലാണ് മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തിയത്.
മുൻ മുഖ്യമന്ത്രി ബുപേന്ദര്‍ സിങ് ഹൂഡ റോഹ്തക്കിലാണ് വോട്ട് ചെയ്യാനെത്തിയത്. അദ്ദേഹം വരുന്നതിന് മുൻപായി പോളിങ് ബൂത്തില്‍ സ്ത്രീകളടങ്ങുന്ന പ്രവർത്തകർ അദ്ദേഹത്തെ വരവേറ്റ് മുദ്രാവാക്യം വിളിച്ചു.

ഹരിയാനയില്‍ ഇത്തവണ 89 ലക്ഷം യുവവോട്ടർമാരാണ് കന്നി വോട്ടിനെത്തുന്നത്. ആകെയുള്ള 1.83 കോടി വോട്ടർമാരിൽ 85 ലക്ഷം വോട്ടർമാർ സ്ത്രീകളാണ്.

Last Updated : Oct 21, 2019, 7:37 PM IST

ABOUT THE AUTHOR

...view details