യുവതി ഭര്‍ത്താവിന്‍റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ - ആത്മഹത്യ
ഭർതൃമാതാവും ഭർത്താവിന്‍റെ സഹോദരനും നിരന്തരമായി ഉപദ്രവിച്ചിരുന്നെന്ന് പ്രീതിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി
ലക്‌നൗ:ഭർതൃഗൃഹത്തിലെ പീഡനത്തെ തുടർന്ന് ഉത്തർപ്രദേശിൽ യുവതി തൂങ്ങി മരിച്ചു. മുസാഫർനഗറിലെ ജഗധ്രിലാണ് സംഭവം. പ്രീതി എന്ന 27കാരിയാണ് ഭർത്താവിന്‍റെ വീട്ടിൽ തൂങ്ങി മരിച്ചത്. ഭർതൃമാതാവും ഭർത്താവിന്‍റെ സഹോദരനും നിരന്തരമായി ഉപദ്രവിച്ചിരുന്നെന്ന് പ്രീതിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. ഡോക്ടറായ ഭർത്താവിന്‍റെ അഭാവത്തിലായിരുന്നു ഉപദ്രവം. പരാതിയുടെ അടിസ്ഥാനത്തിൽ ആത്മഹത്യാ പ്രേരണ ചുമത്തി കേസെടുത്തതായി പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.