കേരളം

kerala

ETV Bharat / bharat

ഹാപൂരിലെ പ്രദേശവാസികളുടെ മരണം; വ്യാജമദ്യം കഴിച്ചെന്ന് ആരോപണം - Hapur natives death latest news

മരണമടഞ്ഞ ഓരോ വ്യക്തിക്കും പലവിധ രോഗങ്ങളുമുണ്ടായിരുന്നു. തുടർന്നാണ് പ്രദേശവാസികൾ മരിച്ചതെന്ന് പൊലീസ് പറയുന്നു

ഹാപൂരിലെ പ്രദേശവാസികളുടെ മരണം  ഹാപൂർ മരണം വ്യാജമദ്യം  Hapur natives death  hooch tragedy Hapur  Hapur natives death latest news  വ്യാജമദ്യം ഹാപൂർ
വ്യാജമദ്യം

By

Published : Nov 20, 2020, 10:40 AM IST

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹാപൂരിൽ കഴിഞ്ഞ 48 മണിക്കൂറിനിടെ ആറ് പേര്‍ മരിച്ചു. ഹാപൂരിലെ ബ്രജ്‌പുരി, ഗർ മുക്തേശ്വർ പ്രദേശങ്ങളിലായാണ് ദുരന്തമുണ്ടായത്. വ്യാജമദ്യം കഴിച്ചതാണ് മരണകാരണമെന്ന് ജീവഹാനി സംഭവിച്ചവരുടെ കുടുംബാംഗങ്ങൾ പറഞ്ഞു. എന്നാൽ കുടുംബങ്ങളുടെ വാദം തള്ളിയ ഉത്തർപ്രദേശ് പൊലീസ് രോഗം ബാധിച്ചാണ് മരണങ്ങള്‍ എന്ന് വ്യക്തമാക്കി.

മരിച്ച എല്ലാവർക്കും മദ്യം കഴിക്കുന്ന ശീലമുണ്ടായിരുന്നെങ്കിലും അവർ വ്യാജ മദ്യം കഴിച്ചിട്ടില്ലെന്ന് ഡോക്‌ടർമാരുടെ സംഘം സ്ഥിരീകരിച്ചതായി പൊലീസ് പറഞ്ഞു. മരണമടഞ്ഞ ഓരോ വ്യക്തിക്കും പലവിധ രോഗങ്ങളുണ്ടായിരുന്നു. തുടർന്നാണ് അവരുടെ ആരോഗ്യസ്ഥിതി വഷളായത്. ശരീരത്തിൽ വിഷാംശം കലർന്നതായി പരശോധനയിൽ കണ്ടെത്തിയില്ലെന്നും പൊലീസ് വ്യക്തമാക്കി. എങ്കിലും പ്രാദേശിക മദ്യവിൽപന ശാലകളിൽ നിന്ന് മദ്യ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു. എന്നാൽ തന്‍റെ ഭർത്താവ് മദ്യം കഴിച്ചതിനെ തുടർന്നാണ് മരിച്ചതെന്ന് ആവർത്തിക്കുകയാണ് ഹാപൂർ സ്വദേശിയായ ഓംവതി എന്ന യുവതി. തന്‍റെ ഭർത്താവ് രണ്ട് ദിവസം മുമ്പ് മദ്യം കഴിച്ചു. അതിനുശേഷം അദ്ദേഹത്തിന് തലവേദന അനുഭവപ്പെട്ടു. സന്ധ്യാസമയം ആയപ്പോഴേക്കും അദ്ദേഹത്തിന്‍റെ നില വഷളായി. കൈകാലുകൾ മരവിക്കാനും വായിൽ നിന്ന് നുര വരാനും തുടങ്ങി. തുടര്‍ന്ന് ഭര്‍ത്താവ് മരിക്കുകയായിരുന്നുവെന്ന് ഓം വതി പറയുന്നു.

ABOUT THE AUTHOR

...view details