കേരളം

kerala

ETV Bharat / bharat

ഇന്ത്യന്‍ പൗരത്വം ലഭിച്ചാല്‍ ബംഗ്ലാദേശ് ശൂന്യമാകുമെന്ന് കേന്ദ്രമന്ത്രി കിഷന്‍ റെഡ്ഡി

അതേസമയം ഇപ്പോള്‍ തന്നെ ഇന്ത്യയിലെ ജനസംഖ്യ 130 കോടിയാണെന്നും ഇത്രയധികം ആളുകള്‍ ഇനിയും ഇന്ത്യയിലേക്ക് വന്നാല്‍ എന്താകും സ്ഥിതിയെന്നും ആര് ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു ചോദിച്ചു

union minister kishen reddy  bengaldesh  caa  സിഎഎ  കേന്ദ്രമന്ത്രി കിഷന്‍ റെഡ്ഡി  ബംഗ്ലാദേശ്
ഇന്ത്യന്‍ പൗരത്വം ലഭിച്ചാല്‍ ബംഗ്ലാദേശ് ശൂന്യമാകുമെന്ന് കേന്ദ്രമന്ത്രി കിഷന്‍ റെഡ്ഡി

By

Published : Feb 9, 2020, 5:41 PM IST

ഹൈദരാബാദ് : ബംഗ്ലാദേശിലുള്ളവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിലൂടെ ബംഗ്ലാദേശ് ശൂന്യമാകുമെന്ന് കേന്ദ്ര മന്ത്രി ജി.കിഷന്‍ റെഡ്ഡി. പൗരത്വം ലഭിച്ചാല്‍ ഭൂരിഭാഗം ആളുകളും ഇന്ത്യയിലേക്കെത്തും. അവിടെ പീഡനം അനുഭവിക്കുന്ന ആളുകള്‍ അത്രമാത്രമുണ്ടെന്നും കിഷന്‍ റെഡ്ഡി പറഞ്ഞു. ഹൈദരാബാദില്‍ ശാന്ത് രവിദാസ് ജയന്തിയോടനുബന്ധിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം ഇപ്പോള്‍ തന്നെ ഇന്ത്യയിലെ ജനസംഖ്യ 130 കോടിയാണെന്നും ഇത്രയധികം ആളുകള്‍ ഇനിയും ഇന്ത്യയിലേക്ക് വന്നാല്‍ എന്താകും സ്ഥിതിയെന്നും ആര് ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു ചോദിച്ചു. അതേസമയം പൗരത്വം നല്‍കുന്നതില്‍ നിന്ന് മുസ്ലീം ജനവിഭാഗത്തെ മാത്രം മാറ്റിനിര്‍ത്തുന്നത് നിയമപരമായും മാനുഷികമായും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details