ബിഹാറില്‍ പാതി പൊള്ളലേറ്റ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി - Half-burnt body of woman
മുഖം പൂർണമായും കത്തി നശിച്ചതിനാല്‍ കൊല്ലപ്പെട്ടയാളെ തിരിച്ചറിയാനായിട്ടില്ല
ബിഹാറില്‍ പാതി പൊള്ളലേറ്റ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
പാട്ന:സമസ്തിപൂരിലെ വരിസ്‌നഗർ പ്രദേശത്ത് പാതി കത്തിക്കരിഞ്ഞ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. വായില്‍ തുണി നിറച്ച നിലയിലായിരുന്നു മൃതദേഹം. മുഖം പൂർണമായും കത്തി നശിച്ചതിനാല്‍ കൊല്ലപ്പെട്ടയാളെ തിരിച്ചറിയാനായിട്ടില്ല. യുവതിയുടെ പൊള്ളലേറ്റ മൃതദേഹം നാട്ടുകാരാണ് കണ്ടെത്തിയത്. വിവരം ലഭിച്ചയുടനെ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.