കേരളം

kerala

ETV Bharat / bharat

ജപ്പാനില്‍ ഹഗിബിസ് ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം; ദുഖം രേഖപ്പെടുത്തി നരേന്ദ്ര മോദി - PM Modi on Japan Cyclone

ചുഴലിക്കാറ്റിൽ ഇതുവരെ 25 പേർ മരിക്കുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജപ്പാനിലെ പ്രധാന ദ്വീപായ ഹോൺഷുവിൽ നിന്ന് ഒഴിഞ്ഞ് പോകാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി

ജപ്പാനിലാഞ്ഞടിച്ച ഹഗിബിസ് ചുഴലിക്കാറ്റിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

By

Published : Oct 13, 2019, 7:12 PM IST

ന്യൂഡൽഹി: ഹഗിബിസ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ജപ്പാനില്‍ വ്യാപക നാശനഷ്ടം. ചുഴലിക്കാറ്റിൽ ഇതുവരെ 25 പേർ മരിക്കുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി. ഒപ്പം പ്രകൃതി ദുരന്തങ്ങൾക്കെതിരായ ടോക്കിയോയുടെ തയ്യാറെടുപ്പ് അഭിനന്ദനാർഹമെന്നും മോദി ട്വിറ്ററിൽ കുറിച്ചു. പ്രകൃതിദുരന്തം മൂലമുണ്ടായ നാശത്തിൽ നിന്നും വേഗത്തിൽ കരകയറട്ടെയെന്ന് ആഗ്രഹിക്കുന്നു. ഇന്ത്യൻ നാവികസേന സംഘം ജപ്പാനിൽ രക്ഷാ പ്രവർത്തനത്തിന് എത്തിയെന്നും അദ്ദേഹം അറിയിച്ചു.

വ്യോമ ഗതാഗതവും ട്രെയിൻ ഗതാഗതവും താറുമാറായി. വൈദ്യുതി ബന്ധവും നിലച്ചു. രാജ്യത്തുടനീളം നിരവധി നദികൾ കരകവിഞ്ഞൊഴുകിയതോടെ നിരവധി വീടുകൾ വെള്ളത്തിനടിലായി. നിർത്താതെ പെയ്‌ത മഴയില്‍ മണ്ണിടിച്ചില്‍ ഉണ്ടായത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി. ജപ്പാനിലെ പ്രധാന ദ്വീപായ ഹോൺഷുവിൽ നിന്ന് ഒഴിഞ്ഞ് പോകാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ചിബ-കെൻ മേഖലയിൽ ഭൂചലനമുണ്ടായി. റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.

ABOUT THE AUTHOR

...view details