കേരളം

kerala

ETV Bharat / bharat

മാസ്ക് ധരിക്കാത്തവർ സന്നദ്ധപ്രവർത്തകരായി ജോലി ചെയ്യണമെന്ന് ഗ്വാളിയർ ഭരണകൂടം - മാസ്ക് ധരിക്കാത്തവർ സന്നദ്ധപ്രവർത്തകനായി ജോലി ചെയ്യണമെന്ന് ഗ്വാളിയർ ഭരണകൂടം

കൊവിഡ് -19 പ്രോട്ടോക്കോളുകൾ ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്നും അധികൃതർ അറിയിച്ചു

COVID-19 violation  Gwalior  Madhya Pradesh coronavirus  Kill corona campaign  mask  മാസ്ക് ധരിക്കാത്തവർ സന്നദ്ധപ്രവർത്തകനായി ജോലി ചെയ്യണമെന്ന് ഗ്വാളിയർ ഭരണകൂടം  ഗ്വാളിയർ ഭരണകൂടം
ഗ്വാളിയർ ഭരണകൂടം

By

Published : Jul 6, 2020, 5:37 PM IST

ഇൻഡോർ:ഗ്വാളിയറിലെ പൊതു സ്ഥലങ്ങളിൽ കൊവിഡ് പ്രതിരോധ മാർഗനിർദ്ദേശങ്ങൾ പാലിക്കാത്ത ആളുകൾ മൂന്ന് ദിവസത്തേക്ക് ആശുപത്രികളിലും പൊലീസ് ചെക്ക് പോസ്റ്റുകളിലും സന്നദ്ധപ്രവർത്തകരായി പ്രവർത്തക്കണമെന്ന് അധികൃതർ. കൊവിഡ് -19 പ്രോട്ടോക്കോളുകൾ ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്നും അധികൃതർ അറിയിച്ചു. ഞായറാഴ്ച നടന്ന 'കിൽ കൊറോണ' പ്രചാരണവുമായി ബന്ധപ്പെട്ട് കലക്ടർ കൗശ്ലെന്ദ്ര വിക്രം സിങ്ങ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് മധ്യപ്രദേശിൽ ജില്ലാ ഭരണകൂടം ഉത്തരവ് പുറപ്പെടുവിച്ചത്.

ഇൻഡോർ, ഭോപ്പാൽ എന്നിവിടങ്ങളിലേക്ക് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരെ ജില്ലയുടെ അതിർത്തിയിൽ കർശനമായി പരിശോധിക്കണമെന്ന് കലക്ടർ യോഗത്തിൽ പറഞ്ഞു. കൊവിഡ് -19 രോഗികളെ തിരിച്ചറിയുന്നതിനായി മധ്യപ്രദേശ് സർക്കാർ വീടുതോറുമുള്ള സർവേയ്ക്കായി സംസ്ഥാനത്തുടനീളം 'കിൽ കൊറോണ' ക്യാമ്പയിൻ നടത്തുന്നുണ്ട്. ഞായറാഴ്ച ഗ്വാളിയറിൽ 51 കൊവിഡ് -19 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം 528 ആയി.

ABOUT THE AUTHOR

...view details