കേരളം

kerala

ETV Bharat / bharat

കശ്മീരില്‍ ഇടപെടുമെന്ന് യുഎന്‍ - Article 370

മനുഷ്യാവകാശ സംരക്ഷണമാണ് ലക്ഷ്യമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ആന്‍റോണിയോ ഗൂട്ടെറാസ്

ജനറല്‍ ആന്‍റോണിയോ ഗൂട്ടെറാസ്

By

Published : Sep 19, 2019, 11:17 AM IST

ജനീവ: ഇന്ത്യയും പാകിസ്ഥാനും സമ്മതിച്ചില്ലെങ്കിലും കശ്മീര്‍ വിഷയത്തില്‍ ഇടപെടുമെന്ന് ഐക്യരാഷ്ട്രസഭ. യുഎന്‍ സെക്രട്ടറി ജനറല്‍ ആന്‍റോണിയോ ഗൂട്ടെറാസാണ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്. പ്രശ്നം പരിഹരിക്കണമെങ്കില്‍ ഇരു രാജ്യങ്ങളും വിട്ടുവീഴ്ച്ചകള്‍ക്ക് തയാറാകുകയും നയങ്ങള്‍ അംഗീകരിക്കുകയും വേണം. മനുഷ്യാവകാശ സംരക്ഷണമാണ് യുഎന്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്താസമ്മേളനത്തിനിടെ പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. കശ്മീരില്‍ കഴിഞ്ഞ മാസമാണ് പ്രത്യേക അവകാശ നിയമം ഇന്ത്യ റദ്ദാക്കിയത്. വിഷയം അന്താരാഷ്ട്ര വേദികളില്‍ ഉന്നയിക്കാന്‍ പാകിസ്ഥാന്‍ ശ്രമിച്ചിരുന്നു. അമേരിക്കയും റഷ്യയുമടക്കം ഇന്ത്യന്‍ നിലപാടിനെ പിന്തുണക്കുമ്പോഴാണ് വിഷയത്തില്‍ ഇടപെടുമെന്ന യുഎന്‍ സെക്രട്ടറി ജനറലിന്‍റെ പ്രസ്താവന.

ABOUT THE AUTHOR

...view details