ന്യൂഡല്‍ഹി:ശ്രീ ഗുരു നാനാക് ദേവ് ജിയുടെ 550-ാം ജന്മവാർഷികാഘോഷത്തോടനുബന്ധിച്ച് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് 'എ കോഫീ- ടേബിള്‍ ബുക്ക് ജുവല്‍സ് ഓഫ് പഞ്ചാബി'ന്‍റെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു. രാജ്യത്തിന്‍റെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്തിട്ടും ഇന്ത്യയെ സ്നേഹിക്കുകയും അഭിമാനിക്കുകയും ചെയ്യുന്ന ഓരോ പഞ്ചാബികള്‍ക്കും ഈ പുസ്തകം മാതൃകയാണെന്ന് ഡോ. മൻമോഹൻ സിങ് പറഞ്ഞു.
'എ കോഫീ- ടേബിള്‍ ബുക്ക് ജുവല്‍സ് ഓഫ് പഞ്ചാബ്'; രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു
രാജ്യത്തിന്‍റെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്തിട്ടും ഇന്ത്യയെ സ്നേഹിക്കുകയും അഭിമാനിക്കുകയും ചെയ്യുന്ന ഓരോ പഞ്ചാബികള്‍ക്കും ഈ പുസ്തകം മാതൃകയാണെന്ന് ഡോ. മൻമോഹൻ സിങ് പറഞ്ഞു
എ കോഫീ- ടേബിള്‍ ബുക്ക് ജുവല്‍സ് ഓഫ് പഞ്ചാബ്; രാണ്ടാം പതിപ്പ് പ്രകാശനം ചെയ്തു
മതേതരത്വത്തിന് മാത്രമേ സമുദായങ്ങളെയും രാഷ്ട്രങ്ങളെയും ഒന്നിപ്പിക്കാൻ കഴിയൂ എന്ന സന്ദേശം ഗുരു നാനാക് ദേവ് ജി പകര്‍ന്ന് നൽകിയിട്ടുണ്ട്. 500 വർഷത്തിനുശേഷവും ഇത് സത്യമായി നിലനില്‍ക്കുന്നുണ്ടെന്നും മൻമോഹൻ സിങ് പറഞ്ഞു. സിഖ് മതസ്ഥാപകന്‍റെ ജന്മവാർഷികം പഞ്ചാബിലെ ജനങ്ങളെ ഒന്നിപ്പിക്കുന്നതിനുള്ള അവസരമായിരിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Last Updated : Dec 23, 2019, 6:16 AM IST