കേരളം

kerala

ETV Bharat / bharat

അക്രമിസംഘത്തിന്‍റെ വെടിയേറ്റ് പ്രായപൂർത്തിയാകാത്ത ആൺകുട്ടി കൊല്ലപ്പെട്ടു - രാജസ്ഥാനിലെ ഭരത്പൂരിൽ കൊലപാതകം

പ്രദേശത്ത് അക്രമസംഭവങ്ങൾ വർധിച്ചുവരികയാണെന്ന് നാട്ടുകാർ പറയുന്നു. ബൈക്കിലെത്തിയ അക്രമിസംഘം കൗമാരക്കാരനായ ചേത്രം സൈനിക്കും അമ്മാവൻ പ്രഭുവിനും നേരെ വെടിയുതിർക്കുകയായിരുന്നു

Rajasthan  Bharatpur  teen  shot dead  Mewant  Manwa police station  Mewant  ബൈക്കിലെത്തിയ അക്രമിസംഘം  പ്രായപൂർത്തിയാകാത്ത ആൺകുട്ടി കൊല്ലപ്പെട്ടു  ഭരത്പൂർ  രാജസ്ഥാനിലെ ഭരത്പൂരിൽ കൊലപാതകം  ആൺകുട്ടി വെടിയേറ്റ് കൊല്ലപ്പെട്ടു
പ്രായപൂർത്തിയാകാത്ത ആൺകുട്ടി കൊല്ലപ്പെട്ടു

By

Published : Aug 29, 2020, 1:53 PM IST

ജയ്‌പൂർ: രാജസ്ഥാനിലെ ഭരത്പൂരിൽ ആൺകുട്ടി വെടിയേറ്റ് കൊല്ലപ്പെട്ടു. അജ്ഞാതരായ അക്രമിസംഘത്തിന്‍റെ വെടിയേറ്റ് കൗമാരക്കാരനായ ചേത്രം സൈനിയാണ് മരിച്ചത്. കുട്ടിയുടെ അമ്മാവൻ പ്രഭുവിന് പരിക്കേറ്റു. ബാർഖേട ഗ്രാമത്തിലേക്ക് പോകുകയായിരുന്ന ഇരുവരെയും ബൈക്കിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. ചേത്രം സൈനിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ആക്രമണത്തിന് ശേഷം നാട്ടുകാർ ഭീതിയിലായതോടെ പ്രദേശത്ത് പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചു. പൊലീസ് കമ്മിഷണർ ലാൽ മീന, ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് (ഡിഎസ്‌പി) പ്രദീപ് യാദവ് എന്നിവർ കുറ്റകൃത്യം നടന്ന സ്ഥലം സന്ദർശിച്ചു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കസ്ബയിൽ കച്ചവടം നടത്തുന്നയാളാണ് കൊല്ലപ്പെട്ട ചേത്രം സൈനി. പ്രദേശത്ത് അക്രമസംഭവങ്ങൾ വർധിച്ചുവരികയാണെന്ന് നാട്ടുകാർ പറയുന്നു. മുൻപ് ഒരു വിവാഹച്ചടങ്ങിൽ വച്ച് അജ്ഞാതരായ അക്രമിസംഘം പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നേരെ വെടിയുതിർക്കുകയും കുട്ടി കൊല്ലപ്പെടുകയും ചെയ്‌തിരുന്നു.

ABOUT THE AUTHOR

...view details