ഗുജറാത്തിൽ മരണസംഖ്യ 100 കടന്നു - ഗുജറാത്തിൽ കൊവിഡ്
ഗുജറാത്തിൽ 13 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്‌തു.
ഗാന്ധിനഗർ:ഗുജറാത്തിൽ കൊവിഡ് മരണസംഖ്യ 103 ആയി ഉയർന്നു. പുതുതായി 13 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്‌തു. അഹമ്മദാബാദിൽ ഒമ്പത്, വഡോദരയിൽ മൂന്ന്, സൂറത്തിൽ ഒന്ന് എന്നിങ്ങനെയാണ് മരണങ്ങൾ. വഡോദരയിൽ മരിച്ച മൂന്ന് പേർക്ക് വൃക്ക തകരാർ, രക്തസമ്മർദം, പ്രമേഹം തുടങ്ങിയ രോഗങ്ങൾ ഗുരുതരമായി ബാധിച്ചിരുന്നു. സംസ്ഥാനത്തെ 103 മരണങ്ങളിൽ അഹമ്മദാബാദിൽ നിന്നും 62 മരണം, സൂറത്തിൽ നിന്നും 13, വഡോദരയിൽ 10, ഭവ്നഗറിൽ അഞ്ച്, ആനന്ദ്, ഗാന്ധിനഗർ, ഭരുച്ച്, പനച്ച്മഹൽ എന്നിവിടങ്ങളിൽ രണ്ട് വീതവും, പത്താൻ, കച്ച്, ബോട്ടാഡ്, ജാംനഗർ, അരാവലി എന്നിവിടങ്ങളിൽ നിന്ന് ഓരോ മരണങ്ങളും റിപ്പോർട്ട് ചെയ്‌തു.