ഗാന്ധിനഗര്‍: ലോക് ഡൗണ്‍ സാഹചര്യത്തില്‍ ഗതാഗതം മുടങ്ങിയതോടെ സൂറത്തില്‍ നിന്നും യുവാവ് സ്വദേശത്തേക്ക് മടങ്ങിയത് അനുജനെ തോളിലേറ്റി. 65 കിലോമീറ്ററാണ് കവാന്ത് സ്വദേശിയായ യുവാവ് അംഗപരിമിതനായ അനുജനെയും തോളിലേറ്റി നടന്നത്. യുവാവിന്‍റെ ഈ യാത്ര സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ഗുജറാത്തില്‍ യുവാവ് അനുജനെ തോളിലേറ്റി നടന്നത് 65 കിലോമീറ്റര്‍ - യുവാവ് അനുജനെ തോളിലേറ്റി നടന്നു തീര്‍ത്തത് 65 കിലോമീറ്റര്‍
രാജ്യത്ത് 21 ദിവസത്തെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് സ്വദേശത്തേക്ക് മടങ്ങാനായി യുവാവ് അനുജനെ തോളിലേറ്റി നടന്നത്.
ഗുജറാത്തില്‍ യുവാവ് അനുജനെ തോളിലേറ്റി നടന്നു തീര്‍ത്തത് 65 കിലോമീറ്റര്‍
ഉപജീവനത്തിനായി ഗ്രാമങ്ങളില്‍ നിന്നും നഗരങ്ങളിലെത്തിയ ഒരു വിഭാഗം ജനങ്ങള്‍ നാട്ടിലേക്ക് മടങ്ങാനാവാതെ കുടുങ്ങിക്കിടക്കുകയാണ്. യാത്രാസൗകര്യം ഏര്‍പ്പെടുത്താനായി സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുയരുന്നുണ്ട്.