അഹമ്മദാബാദ്: പ്രമുഖ ഓൺലൈൻ ഗെയിമായ പബ്ജി കളിക്കാൻ ഭർത്താവ് എതിർത്തതിനെ തുടർന്ന് വിവാഹമോചനം ആവശ്യപ്പെട്ട് യുവതി. അഹമ്മദാബാദിലാണ് സംഭവം. പത്തൊമ്പതുകാരി 181 സ്ത്രീകളുടെ ഹെൽപ്പ് ലൈനിൽ വിളിച്ച് വിവാഹമോചനം ആവശ്യപ്പെടുകയായിരുന്നു. കൂടാതെ തന്നെ സ്ത്രീകൾക്കായുള്ള മന്ദിരത്തിൽ താമസിപ്പിക്കാനും ആവശ്യപ്പെട്ടു. യുവതിക്ക് ഒരുവയസുള്ള കുട്ടിയുണ്ട്.
പബ്ജി കളിക്കാൻ ഭർത്താവ് സമ്മതിക്കുന്നില്ല; വിവാഹമോചനം ആവശ്യപ്പെട്ട് യുവതി
വിവാഹമോചനം ആവശ്യപ്പെട്ട് പത്തൊമ്പതുകാരി 181 വിമൺ ഹെൽപ്പ് ലൈനിൽ വിളിച്ച് ആവശ്യപ്പെട്ടു. കൂടാതെ തന്നെ സ്ത്രീകൾക്കായുള്ള മന്ദിരത്തിൽ താമസിപ്പിക്കാനും ആവശ്യം.
പബ്ജി കളിക്കുന്നത് ഭര്‍ത്താവ് എതിര്‍ത്തതോടെ യുവതി സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു. എന്നാല്‍ നിരന്തരമുള്ള പബ്ജി കളിയെ തുടര്‍ന്ന് വീട്ടുകാർ യുവതിയുടെ ഫോണ്‍ എടുത്തുമാറ്റിയതോടെയാണ് സ്ത്രീകള്‍ക്കായുള്ള മന്ദിരത്തില്‍ താമസിപ്പിക്കണമെന്ന ആവശ്യം യുവതി ഉന്നയിച്ചത്. എന്നാൽ സ്ത്രീകൾക്കായുള്ള മന്ദിരത്തിൽ ഫോൺ ഉപയോഗിക്കാനോ പുറത്ത് പോകുവാനോ കഴിയില്ലെന്ന് അധികൃതർ വ്യക്തമാക്കിയതിനെ തുടർന്ന് യുവതി പിൻവാങ്ങുകയായിരുന്നു.
യുവതിയുടെ പരാതി ലഭിച്ച വനിത ഹെല്‍പ്പ് ലൈന്‍ യുവതിയ്ക്ക് കൗണ്‍സിലിംഗ് നല്‍കുവാനായി വിദഗ്ദസംഘത്തെ നിയോഗിച്ചു. യുവതി പബ്ജി ഗെയിമിനോട് അമിതമായ ആസക്തിയുള്ളയാളാണെന്ന് കൗണ്‍സിലിംഗ് സംഘം കണ്ടെത്തി. യുവതിക്ക് ആലോചിക്കാന്‍ സമയം വേണമെന്നാണ് പറഞ്ഞിട്ടുള്ളതെന്നും അധികൃതർ അറിയിച്ചു.