ഗാന്ധിനഗര്‍: ടിക്ക് ടോക്കില്‍ പോസ്റ്റ് ചെയ്യുന്നതിന് പൊലീസ് സ്റ്റേഷന്‍റെ ഉള്‍ഭാഗം മൊബൈലില്‍ പകര്‍ത്തിയ രണ്ട് യുവാക്കള്‍ പിടിയില്‍. സയാജിഗുഞ്ച് പൊലീസ് സ്റ്റേഷന്‍റെ വീഡിയോ ദൃശ്യങ്ങളാണ് യുവാക്കള്‍ പകര്‍ത്തിയത്. സംഭവത്തില്‍ സല്‍മാന്‍ പത്താന്‍, ആരിഫ് ഷെയ്ക് എന്നിവരാണ് അറസ്റ്റിലായത്.
ടിക് ടോക്കില്‍ പോസ്റ്റ് ചെയ്യാന്‍ പൊലീസ് സ്റ്റേഷന്‍റെ വീഡിയോ പകര്‍ത്തിയ യുവാക്കള്‍ പിടിയില്‍ - ഗാന്ധിനഗര്‍
സയാജിഗുഞ്ച് പൊലീസ് സ്റ്റേഷന്‍റെ വീഡിയോ ദൃശ്യങ്ങളാണ് യുവാക്കള്‍ പകര്‍ത്തിയത്. സംഭവത്തില്‍ സല്‍മാന്‍ പത്താന്‍, ആരിഫ് ഷെയ്ക് എന്നിവരാണ് അറസ്റ്റിലായത്
ഗാന്ധിനഗര്‍
ഏപ്രില്‍ 16ന് ലോക്ക് ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചതിന് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇരുവരും ജാമ്യത്തില്‍ പുറത്തിറങ്ങി. ഇതിനിടയിലാണ് ഇവര്‍ പൊലീസ് സ്റ്റേഷന്‍റെ ദൃശ്യങ്ങള്‍ സിനിമാ സ്റ്റൈലില്‍ എഡിറ്റ് ചെയ്ത് ടിക് ടോക്കില്‍ പോസ്റ്റ് ചെയ്തത്. ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി ആക്ടിന്‍റെ സെക്ഷന്‍ 66 പ്രകാരം ഒരു സ്ഥാപനത്തിന്‍റ സ്വകാര്യത നഷ്ടപ്പെടുത്തിയത് ചൂണ്ടിക്കാട്ടിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.