ലഖ്‌നൗ: ഗുജറാത്തിൽ നിന്നും സംസ്ഥാനത്തേക്ക് തിരികെയെത്തിയ അതിഥി തൊഴിലാളിയായ യുവാവ് ആരോഗ്യകേന്ദ്രത്തിൽ വെച്ച് മരിച്ചു. 24കാരനായ ജഗന്നാഥ് കുശ്വാഹയാണ് മരിച്ചത്. 25നാണ് ഗുജറാത്തിൽ നിന്ന് ഇയാൾ ഉത്തർ പ്രദേശിലേക്ക് തിരിച്ചത്. യുവാവ് പനി, ചുമ, ജലദോഷം എന്നീ ലക്ഷണങ്ങൾ പ്രകടമാക്കിയതിനെ തുടർന്ന് ചൊവ്വാഴ്‌ചയാണ് ആരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്.
ഗുജറാത്തിൽ നിന്ന് തിരികെയെത്തിയ അതിഥി തൊഴിലാളിയായ യുവാവ് മരിച്ചു - ലഖ്‌നൗ
പനി, ചുമ, ജലദോഷം എന്നീ ലക്ഷണങ്ങൾ യുവാവ് പ്രകടമാക്കിയിരുന്നുവെന്നും സാമ്പിൾ കൊവിഡ് പരിശോധനക്ക് അയച്ചെന്നും സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ജെ പി യാദവ് പറഞ്ഞു.
ഗുജറാത്തിൽ നിന്ന് തിരികെയെത്തിയ അതിഥി തൊഴിലാളിയായ യുവാവ് മരിച്ചു
സാമ്പിൾ കൊവിഡ് പരിശോധനക്ക് അയച്ചെന്ന് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ജെ പി യാദവ് പറഞ്ഞു. കൊവിഡ് പരിശോധന റിപ്പോർട്ട് വരുന്നതുവരെ ജഗന്നാഥിന്‍റെ കുടുംബാംഗങ്ങൾ ഐസൊലേഷനിൽ തുടരാൻ നിർദേശം നൽകിയെന്ന് ചീഫ് മെഡിക്കൽ ഓഫീസർ സന്തോഷ് കുമാർ പറഞ്ഞു.