ഗാന്ധിനഗർ: സംസ്ഥാനത്ത് പുതുതായി 1,153 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായ പതിനൊന്നാമത്തെ ദിവസമാണ് സംസ്ഥാനത്ത് 1000ത്തിൽ അധികം പേർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇതോടെ ആകെ കൊവിഡ് രോഗികൾ 61,438 ആയി. ഇന്ന് 23 പേരാണ് കൊവിഡ് മൂലം മരിച്ചത്. ഇതോടെ ആകെ കൊവിഡ് മരണം 2,441 ആയി.
ഗുജറാത്തിൽ 1,153 പേർക്ക് കൂടി കൊവിഡ് - കൊറോണ വൈറസ്
സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികൾ 61,438 ആയി.
ഗുജറാത്തിൽ പുതുതായി 1,153 പേർക്ക് കൂടി കൊവിഡ്
അതേ സമയം സംസ്ഥാനത്ത് ഇന്ന് 833 പേർ രോഗമുക്തരായെന്നും ഇതോടെ രോഗമുക്തി നേടിയവർ 44,907 ആയെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. നിലവിൽ 14,090 കൊവിഡ് സജീവ കൊവിഡ് കേസുകളാണ് ഉള്ളതെന്നും 7,64,777 കൊവിഡ് പരിശോധനകളാണ് നടത്തിയതെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.